Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2020 5:01 AM IST Updated On
date_range 2 Jan 2020 5:01 AM ISTജോഷ്നക്ക് അഭിനന്ദനവുമായി എം.എൽ.എ
text_fieldsbookmark_border
വാണിമേൽ: പ്രാരാംബ്ദങ്ങളോട് പൊരുതി ഡോക്ടറായ ജോഷ്നക്ക് അഭിനന്ദനവുമായി ഇ.കെ. വിജയൻ എം.എൽ.എ. വിലങ്ങാട് കുറ്റല്ലൂർ ആ ദിവാസികോളനിയിലെ ജോഷ്നയാണ് ആയുർവേദ ഡോക്ടറായത്. കോളനിയിൽ ദുരിതജീവിതം നയിക്കുന്നതിനിടെ വളയം ജനമൈത്രി പൊലീസിൻെറയും സുമനസ്സുകളുടെയും സഹായത്തോടെയാണ് ജോഷ്നക്ക് പഠനസൗകര്യമൊരുങ്ങിയത്. ജോഷ്നയുടെ പഠനമോഹം ഇരുളടഞ്ഞപ്പോൾ മാധ്യമം വാർത്ത നൽകിയിരുന്നു. തുടർന്ന് നിരവധിപേരാണ് സഹായഹസ്തവുമായി എത്തിയത്. പഞ്ചായത്ത് അംഗം രാജു അലക്സ്, സുരേന്ദ്രൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story