Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2020 5:01 AM IST Updated On
date_range 2 Jan 2020 5:01 AM ISTകൊയിലാണ്ടിയിൽ അവര്‍ക്കൊപ്പം പദ്ധതി
text_fieldsbookmark_border
കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ഭാഗമായി വിദ്യാര്‍ഥികളുടെ സുരക്ഷക്കും രക്ഷിതാക്കളുടെ മനോവീര് യം ഉയര്‍ത്തുന്നതിനുമായി സഹായ സ്‌കൂള്‍ മാനേജ്‌മൻെറ് സോഫ്റ്റ് വെയര്‍ സിസ്റ്റം 'അവര്‍ക്കൊപ്പം' ആരംഭിച്ചു. ഹൈസ്‌കൂള്‍, ഹയര്‍സെക്കൻഡറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഹാജർ നില രേഖപ്പെടുത്താനും രക്ഷിതാക്കള്‍ക്ക് മെസേജായി അയക്കാനും പ്രോഗ്രസ് റിപ്പോര്‍ട്ട് രക്ഷിതാക്കള്‍ക്ക് എത്തിക്കാനും ഇതുവഴി കഴിയും. സ്‌കൂള്‍ വെഹിക്കിള്‍ റൂട്ട്, ആക്ടിവിറ്റി ഗ്രൂപ്പുകള്‍, എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി എന്നിവക്കുള്ള ഗ്രൂപ് എസ്.എം.എസും ഇതുവഴി സാധ്യമാകും. ഗവ. മാപ്പിള ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ സോഫ്റ്റ് വെയര്‍ സിസ്റ്റം നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ വി.കെ. പത്മിനി അധ്യക്ഷത വഹിച്ചു. കെ. ഷിജു, വി.പി. ഇബ്രാഹിംകുട്ടി, ഇ.കെ. ഷൈനി, എം. ബീന, കെ.കെ. ചന്ദ്രമതി, എം.പി. സുധീഷ്, എം.എം. ചന്ദ്രന്‍, എ. സുധാകരന്‍, സി. ജയരാജന്‍ എന്നിവര്‍ സംസാരിച്ചു. wed Koy 22 കൊയിലാണ്ടി നഗരസഭ ഗവ. മാപ്പിള ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ആരംഭിച്ച സഹായ സ്‌കൂള്‍ മാനേജ്‌മൻെറ് സോഫ്റ്റ് വെയര്‍ സിസ്റ്റം 'അവര്‍ക്കൊപ്പം' നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story