Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2020 5:01 AM IST Updated On
date_range 2 Jan 2020 5:01 AM ISTപ്ലാസ്റ്റിക് വിപത്തിനെതിരെ തുണിസഞ്ചി വിതരണം ചെയ്ത് അർബൻ സൊസൈറ്റി
text_fieldsbookmark_border
മേപ്പയൂർ: വാർഷിക പൊതുയോഗത്തിൽ മേപ്പയൂർ കോ-ഓപറേറ്റിവ് അർബർ സൊസൈറ്റി തുണിസഞ്ചി വിതരണം ചെയ്തു. മേപ്പയൂർ പഞ്ചായത് ത് നടപ്പാക്കുന്ന ശുചിത്വം സുന്ദരം എൻെറ മേപ്പയൂർ എന്ന പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് സഞ്ചികൾ നിർത്തലാക്കിവരുകയാണ്. വാർഷിക പൊതുയോഗത്തിൽ ഭരണസമിതി അംഗം സി.പി. നാരായണൻ നായർ, കെ.സി.കെ. കൃഷ്ണന് തുണി സഞ്ചി നൽകി ഉദ്ഘാടനം ചെയ്തു. കെ.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. 15 വർഷമായി സൊസൈറ്റിയുടെ പ്രസിഡൻറായിരുന്ന കെ.വി. ദിവാകരനെ പ്രസിഡൻറ് കെ.പി. വേണുഗോപാലൻ ആദരിച്ചു. വൈസ് പ്രസിഡൻറ് പി.കെ. രാഘവൻ, മുൻ പ്രസിഡൻറ് കെ.വി. ദിവാകരൻ, സെക്രട്ടറി ടി. സജീത്ത്, യു.എൻ. മോഹനൻ, പി. മോഹനൻ, കെ.കെ. ഗീത, പി.സി. ശോഭന, ഇ. അശോകൻ, എം.എം. കരുണാകരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story