നാഷനൽ ടൈൽസിലെ തൊഴിൽ തർക്കം ഒത്തുതീർന്നു

05:00 AM
03/12/2019
ഫറോക്ക്: കൊളത്തറയിലെ നാഷനൽ ടൈൽ ഓട്ടുകമ്പനിയിൽ മൂന്നു മാസമായി നിലനിന്ന തൊഴിൽ തർക്കം ഒത്തുതീർന്നു. തിങ്കളാഴ്‌ച ജില്ല ലേബർ ഓഫിസർ സന്തോഷ് കുമാർ വിളിച്ച അനുരഞ്ജന ചർച്ചയിലാണ് ഒത്തുതീർപ്പായത്. ഒത്തുതീർപ്പു വ്യവസ്ഥയനുസരിച്ച് ഒരു വർഷത്തേക്ക് 35 ദിവസത്തെ വേതനം നൽകി തൊഴിലാളികളെ പിരിച്ചുവിടും. നിയമാനുസൃതമായി നൽകാനുള്ള ബോണസ്, ലീവ് ആനുകൂല്യം എന്നിവ നൽകും. ആനുകൂല്യം ജനുവരി 15ന് നൽകാനും യോഗത്തിൽ ധാരണയായി. ചർച്ചയിൽ വിവിധ ട്രേഡ് യൂനിയനുകളെ പ്രതിനിധാനം ചെയ്ത് സുബ്രഹ്മണ്യൻ നായർ, പ്രവീൺകുമാർ, നാരങ്ങയിൽ ശശിധരൻ, എം. മുരളീധരൻ, പി. വിജയൻ, സുമേഷ് മാമയിൽ, എം. വാസുദേവൻ എന്നിവരും മാനേജ്മൻെറിനുവേണ്ടി കെ. ഗോപാലകൃഷ്ണൻ, വി.കെ. അബ്ദുല്ലേക്കായ, പി. രാജൻ എന്നിവരും പങ്കെടുത്തു.
Loading...