Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനധികൃത മത്സ്യബന്ധനം:...

അനധികൃത മത്സ്യബന്ധനം: ബേപ്പൂരിൽ നേരിയ സംഘർഷം

text_fields
bookmark_border
ബേപ്പൂർ: അനധികൃത മത്സ്യബന്ധനം നടത്തുന്നതിൻെറ പേരിൽ മത്സ്യത്തൊഴിലാളികൾ തമ്മിൽ ബേപ്പൂരിൽ നേരിയ സംഘർഷം. കന്യാക ുമാരി ജില്ലയിലെ കുളച്ചൽ സ്വദേശികളുടെ തോണികളും ബേപ്പൂരിലെ ബോട്ടുകാരും തമ്മിലാണ് പ്രശ്നം. തോണികളിൽ അനധികൃത മത്സ്യബന്ധനം നടത്തി പിടിച്ചുകൊണ്ടുവരുന്ന മത്സ്യങ്ങൾ തടയുന്നതിന് ബോട്ടുകാർ തീരുമാനമെടുത്തതിൻെറ അടിസ്ഥാനത്തിൽ തോണികളെ തടയാൻ ബോട്ടുകാർ എത്തി. അനധികൃത മത്സ്യബന്ധനം നിർത്തലാക്കാൻ അധികൃതരും മത്സ്യത്തൊഴിലാളികളും തമ്മിൽ ഏകോപന ചർച്ചകൾ മുമ്പ് നടന്നിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല. ശനിയാഴ്ച ഉച്ചയോടെ ബേപ്പൂർ പുലിമുട്ടിന് സമീപമുള്ള അഴിമുഖം ഭാഗത്ത് മീൻപിടിത്തം നടത്തിവരുന്ന തോണികളെ ഉപരോധിക്കാൻ ബോട്ടുകാർ കൂട്ടമായി അഴിമുഖത്ത് നങ്കൂരമിട്ടു നിന്നു. ഇതിനിടെ ഒരു തോണിക്കാരനെ തടഞ്ഞുവെച്ച് അശാസ്ത്രീയ രീതിയിലൂടെ മത്സ്യബന്ധനം നടത്തി ലഭിച്ച മീനാണെന്ന് കണ്ടതിനാൽ പിടിച്ചെടുത്ത് കടലിൽ കളഞ്ഞതായും ആക്ഷേപമുണ്ട്. അതേസമയം, ചില ബോട്ടുകാരും കൃത്രിമ പാര് സൃഷ്ടിച്ച് മീൻപിടിത്തം നടത്തുന്നുണ്ടെന്ന് തോണിക്കാർക്കും ആക്ഷേപമുണ്ട്. ബേപ്പൂർ എസ്.ഐ റെനീഷ് കെ. ഹാരിഫിൻെറ നേതൃത്വത്തിലും, മാറാട് എസ്.ഐ കെ.എക്സ്. തോമസിൻെറ നേതൃത്വത്തിലും സ്ഥിതിഗതികൾ നിയന്ത്രണാധീനമാക്കാൻ പുലിമുട്ടിന് സമീപം നിലയുറപ്പിച്ചിരുന്നു. പ്രശ്നത്തിന് പരിഹാരം കാണാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ സാന്നിധ്യത്തിൽ കലക്ടർ തിങ്കളാഴ്ച വൈകീട്ട് ബോട്ടുകാരെയും തോണിക്കാെരയും അനുരഞ്ജന യോഗത്തിന് വിളിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story