Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2019 5:01 AM IST Updated On
date_range 17 Nov 2019 5:01 AM ISTപെൻഷൻകാർ മസ്റ്ററിങ് നടത്തണം
text_fieldsbookmark_border
കോഴിക്കോട്: കോർപറേഷനിൽനിന്ന് സാമൂഹിക സുരക്ഷ പെൻഷൻ വാങ്ങുന്നവർ അക്ഷയ കേന്ദ്രത്തിൽ ആധാർ കാർഡ് സഹിതം പോയി മസ്റ്റിങ് നടത്തണം. കിടപ്പിലായതിനാൽ അക്ഷയ കേന്ദ്രത്തിൽ പോവാൻ കഴിയാത്തവരെ സംബന്ധിച്ച വിവരം നവംബർ 29നകം പെൻഷൻ വാങ്ങുന്ന ഒാഫിസിൽ അറിയിക്കണം. ആധാർ കാർഡില്ലാത്തവർക്ക് ഗസറ്റഡ് ഒാഫിസർ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റ് മസ്റ്ററിങ് നടത്തുന്നതിന് കോർപറേഷൻ ഒാഫിസിൽ എത്തിക്കണം. വിധവ, അവിവാഹിത പെൻഷൻ വാങ്ങുന്ന 60 വയസ്സിന് താഴെ പ്രായമുള്ളവർ പുനർവിവാഹം കഴിച്ചിട്ടില്ല എന്ന ഗസറ്റഡ് ഒാഫിസർ അല്ലെങ്കിൽ വില്ലേജ് ഒാഫിസർ അനുവദിച്ച സർട്ടിഫിക്കറ്റ് എല്ലാ ഡിസംബറിലും കോർപറേഷൻ ഒാഫിസിൽ നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story