ആശ്വാസഭവനം താക്കോൽദാനം നാളെ

05:02 AM
09/11/2019
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ നെല്ലിക്കുത്ത് നൂറുൽ ഇസ്ലാം ജുമാമസ്ജിദ് കമ്മിറ്റി നിർമിച്ചുനൽകിയ ആശ്വാസഭവനത്തിൻെറ താക്കോൽദാനം ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് തടപ്പറമ്പിൽ നടക്കും. എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി താക്കോൽദാനം നിർവഹിക്കും. മഹല്ല് പ്രസിഡൻറ് യൂനുസ് പുത്തലത്ത് അധ്യക്ഷത വഹിക്കും.
Loading...