Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2019 5:01 AM IST Updated On
date_range 9 Nov 2019 5:01 AM ISTകാട്ടുപന്നികൾ കിണറ്റിൽവീണ് ചത്തനിലയിൽ
text_fieldsbookmark_border
തിരുവമ്പാടി: കൂടരഞ്ഞി കാരാട്ടുപാറയിൽ അഞ്ച് കാട്ടുപന്നികൾ കിണറ്റിൽവീണ് ചത്തനിലയിൽ. വെള്ളിയാഴ്ച രാവിലെയാണ് പേങ്ങാനത്ത് സജീവൻെറ ഉപയോഗശൂന്യമായ കിണറ്റിൽ പന്നികളുടെ ജഡം കണ്ടത്. രണ്ടുദിവസം മുമ്പാണ് ഇവ വീണതെന്ന് കരുതുന്നു. കിണർ ആളൊഴിഞ്ഞ സ്ഥലത്തായിരുന്നതിനാൽ ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഒരു പെൺപന്നിയും നാല് മക്കളുമാണ് കിണറ്റിൽ വീണത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വനപാലകർ സ്ഥലത്തെത്തി. ജഡങ്ങൾ പുറത്തെടുത്ത് പരിശോധിച്ച ശേഷം സമീപത്തുതന്നെ കുഴിച്ചിട്ടു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. കൊേക്കാ തൈ വിതരണം കൂടരഞ്ഞി: കർഷകസംഘം കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 5000 കൊേക്കാ തൈകൾ സൗജന്യമായി വിതരണം ചെയ്യുന്നു. ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് പൂവാറൻതോട് ക്ഷീരോൽപാദക സഹ. സംഘം പരിസരത്ത് കർഷകസംഘം തിരുവമ്പാടി ഏരിയ സെക്രട്ടറി സി.എൻ. പുരുഷോത്തമൻ വിതരണോദ്ഘാടനം നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story