ശുചിമുറി മാലിന്യവുമായി പോയ ടാങ്കർ ലോറി പിടികൂടി

05:01 AM
09/11/2019
എലത്തൂർ: ശുചിമുറി മാലിന്യവുമായി പോയ ടാങ്കർ ലോറി പൊലീസ് കൈകാണിച്ചിട്ടും നിർത്തിയില്ല. ഒടുവിൽ പിന്തുടർന്ന് പിടികൂടി. വെള്ളിയാഴ്ച പുലർച്ചെ പുതിയങ്ങാടി-കുണ്ടുപറമ്പ് റോഡിൽ എടക്കാട് ഭാഗത്തുനിന്നാണ് എലത്തൂർ എസ്.ഐ വി. ജയപ്രസാദിൻെറ നേതൃത്വത്തിൽ സി.പി.ഒ സുബീഷ്, ഹോംഗാർഡ് സുധാകരൻ എന്നിവർ കൈകാണിച്ചത്. തുടർന്ന് ബൈപാസിൽ പൂളാടിക്കുന്ന് ഭാഗത്തുനിന്ന് ഹൈവേ, കൺട്രോൾ റൂം പൊലീസും ചേർന്ന് കൈകാണിച്ചു. അവിടെയും നിർത്തിയില്ല. തുടർന്ന് എല്ലാവരും ചേർന്ന് പിന്തുടർന്ന് പാലോറമല ഭാഗത്തുനിന്ന് പിടികൂടുകയായിരുന്നു. പെരിന്തൽമണ്ണ കരിങ്കല്ലത്താണി ഭാഗത്തുള്ളവരാണ് ടാങ്കറിലുണ്ടായിരുന്നത്. ബീച്ച് ഭാഗെത്ത ആശുപത്രിയിൽനിന്നെടുത്തതാണ് ശുചിമുറി മാലിന്യമെന്ന് ഡ്രൈവറെ ചോദ്യംചെയ്തപ്പോൾ വ്യക്തമായി. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ചെറിയ തോതിൽ പുതിയങ്ങാടി ഭാഗത്ത് മാലിന്യം തള്ളിയതായി കണ്ടെത്തി. മാലിന്യം ഒഴിവാക്കാനും പിഴ ഈടാക്കാനുമായി വാഹനം കോർപറേഷൻ അധികൃതർക്ക് കൈമാറി. തുടർന്ന് റിപ്പോർട്ട് സഹിതം ആർ.ഡി.ഒക്ക് നൽകും.
Loading...