Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാലിന്യം തള്ളൽ; സ്ഥാപന...

മാലിന്യം തള്ളൽ; സ്ഥാപന ഉടമക്ക് 12,000 രൂപ പിഴ ചുമത്തി മാലിന്യം സ്വന്തം ​ചെലവിൽ നീക്കം ചെയ്യിച്ചു

text_fields
bookmark_border
ഫറോക്ക്: മേലായ് വളപ്പ് നടുവത്ത് കുഴിയിലെ സ്വകാര്യ വ്യക്തിയുടെ വിജനമായ പറമ്പിൽ മാലിന്യം വാഹനത്തിൽ കൊണ്ടുവന് ന് തള്ളിയതിന് നഗരസഭ പിഴയിടുകയും മാലിന്യം നൽകിയ സ്ഥാപന ഉടമയുടെ ചെലവിൽതന്നെ സ്ഥലത്തുനിന്ന് നീക്കുകയും ചെയ്തു. ഫറോക്ക് ടൗണിലെ ആപ്പിൾ ടവർ മാനേജർ മുഹമ്മദ് കുട്ടിക്കാണ് നഗരസഭ സെക്രട്ടറി പി.ആർ. ജയകുമാർ 12,000 രൂപ പിഴ ചുമത്തിയത്. മേൽസ്ഥാപനത്തിൽനിന്ന് മണ്ണും പ്ലാസ്റ്റിക്കും പൊട്ടിയ ഗ്ലാസും ട്യൂബും മറ്റും മാലിന്യവും ചാക്കുകളിലാക്കി വാഹനത്തിൽ കൊണ്ടുവന്ന് രാത്രിയിൽ തള്ളുകയാണ് ചെയ്തത്. പ്രദേശവാസികളുടെ ഫോൺ സന്ദേശത്തെ തുടർന്ന് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.എം. സജിയും ജെ.എച്ച്.ഐ സി. ഷജീഷ് എന്നിവർ സ്ഥലം പരിശോധിച്ചാണ് നടപടി സ്വീകരിച്ചത്. നഗരസഭ പ്രദേശത്ത് തള്ളിയാലും കത്തിച്ചാലുമുള്ള നിയമവും ശിക്ഷ നടപടികളും സംബന്ധിച്ച ഹരിത നിയമാവലി ബോധവത്കരണ ക്ലാസുകൾ വാർഡുതലത്തിലും വ്യാപാരികൾക്കുമായി സംഘടിപ്പിച്ചു വരികെയാണ് മാലിന്യം തള്ളിയത്. മാലിന്യം പൊതുനിരത്തുകളിലും ജലസ്രോതസ്സുകളിലും സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിലും തള്ളുന്നവർക്കെതിരെ കടുത്ത ശിക്ഷ നടപടികൾ സ്വീകരിക്കുമെന്നും പൊതുജനാരോഗ്യ സംരക്ഷണത്തിനും മാലിന്യ മുക്തനഗരത്തിനായും എല്ലാവരും സഹകരിക്കണമെന്നും നഗരസഭ ചെയർ പേഴ്സൺ കെ. കമറു ലൈല അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story