Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2019 5:01 AM IST Updated On
date_range 30 Oct 2019 5:01 AM ISTകൊടക്കാട് ശ്രീധരൻ അനുസ്മരണ സമ്മേളനം
text_fieldsbookmark_border
പയ്യോളി: ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡൻറ് കൊടക്കാട് ശ്രീധരൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികദിനം 'ഓർമ' എന്ന തലക്കെട്ടിൽ വിവിധ പരിപാടികളോടെ ആചരിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻെറ ആഭിമുഖ്യത്തിൽ പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം എൻ.സി.ആർ.ടി മുൻഡയറക്ടർ പ്രഫ. എം.എ. ഖാദർ ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. 'ദേശീയ വിദ്യാഭ്യാസനയം, വിമർശനാത്മകമായ വിലയിരുത്തൽ' എന്ന വിഷയത്തിൽ പ്രഫ. എം.എ. ഖാദർ ക്ലാസെടുത്തു. കെ.കെ. കൃഷ്ണകുമാർ കൊടക്കാട് അനുസ്മരണപ്രഭാഷണം നടത്തി. 'ശാസ്ത്രത്തിൻെറ നേർവഴികളിലൂടെ'എന്ന പുസ്തകം സി.പി. അബൂബക്കർ നഗരസഭ ചെയർപേഴ്സൻ വി.ടി. ഉഷക്ക് നൽകി പ്രകാശനം ചെയ്തു. ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡൻറ് ഡോ. കെ.പി. അരവിന്ദൻ ക്ലാസെടുത്തു. സി.പി.എം ജില്ല കമ്മിറ്റി അംഗം ടി. ചന്തു, ഏരിയ സെക്രട്ടറി എം.പി. ഷിബു, സബീഷ്, കെ.ടി. ലിഖേഷ്, കെ.എൻ. ബിനോയ് കുമാർ, വി.എം. ഷാഹുൽ ഹമീദ്, കെ. രാധൻ, ബി.എസ് ഹരികുമാർ, പി.കെ. സതീശ് എന്നിവർ സംസാരിച്ചു. എ. ശശിധരൻ സ്വാഗതവും ടി.കെ. രുഗ്മാംഗദൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story