Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസത്യ​െൻറ കുടുംബത്തിന്...

സത്യ​െൻറ കുടുംബത്തിന് വീട് സമർപ്പിച്ചു

text_fields
bookmark_border
സത്യൻെറ കുടുംബത്തിന് വീട് സമർപ്പിച്ചു പയ്യോളി: പരേതനായ പുളിയൻറകുനി സത്യൻെറ കുടുംബത്തിനുവേണ്ടി ജനകീയ കൂട്ടായ്മയിൽ നിർമിച്ച വീടിൻെറ സമർപ്പണം നഗരസഭ ചെയർപേഴ്സൻ വി.ടി. ഉഷ നിർവഹിച്ചു. കൗൺസിലർ വി.എം. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. സത്യൻ കുടുംബ സഹായകമ്മിറ്റി കൺവീനർ എൻ.സി. മുസ്തഫ, ട്രഷറർ ഏഞ്ഞിലാടി അഹമ്മദ്, റയീസ് പയ്യോളി, എൻ.എം. മനോജ്, ടി. സതീശൻ എന്നിവർ സംസാരിച്ചു. രണ്ടുവർഷം മുമ്പാണ് കുടുംബനാഥനായ സത്യൻ രോഗബാധിതനായി മരണപ്പെടുന്നത്. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന നിർധനകുടുംബം അനാഥരാവുന്ന അവസ്ഥയിലാണ് നാട്ടുകാരും ജനപ്രതിനിധികളും നഗരസഭ ചെയർപേഴ്സനുമടങ്ങുന്ന കമ്മിറ്റി രൂപവത്കരിച്ച് വീട് നിർമാണം ആരംഭിച്ചത്. നാല് ലക്ഷം രൂപ സർക്കാർ ലൈഫ് പദ്ധതി വഴിയും ആറ് ലക്ഷത്തോളം രൂപ കമ്മിറ്റി സ്വരൂപിക്കുകയും ചെയ്തതോടെ ഒരു വർഷംകൊണ്ട് വീടുപണി പൂർത്തീകരിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story