Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാളയാർ: പുനരന്വേഷണം...

വാളയാർ: പുനരന്വേഷണം വേണം

text_fields
bookmark_border
നടുവണ്ണൂർ: വാളയാറിലെ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പുനരന്വേഷണം നടത്തണമെന്ന് ഓൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ ് എസ്.സി/എസ്.ടി ഓർഗനൈസേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് പൻമന വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ശശിധരൻ അധ്യക്ഷത വഹിച്ചു. യുവജന വിഭാഗം സംസ്ഥാന പ്രസിഡൻറ് സവിൻ ലാൽ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി സുനിൽ ലാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഉത്തരമേഖല ട്രഷറർ രാജൻ, ജിബീഷ്, ഷാജി, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. എം.എസ്.എഫ് പ്രതിഷേധ ജ്വാല നടുവണ്ണൂർ: വാളയാറിലെ സഹോദരിമാരുടെ മരണത്തിന് ഉത്തരവാദികളെ സംരക്ഷിക്കുന്ന ഭരണകൂട നിലപാടിനെതിരെ നടുവണ്ണൂർ പഞ്ചായത്ത് എം.എസ്.എഫ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ലത്തീഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉനൈസ് കരുവണ്ണൂർ അധ്യക്ഷത വഹിച്ചു. ബഷീർ കുന്നുമ്മൽ, ജർഷാദ് സി. സിറാജ് നടുവണ്ണൂർ, ടി.വി. റഫീഖ് എന്നിവർ സംസാരിച്ചു. ഫവാസ് എലങ്കമൽ സ്വാഗതവും സിനാൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story