Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2019 5:01 AM IST Updated On
date_range 30 Oct 2019 5:01 AM ISTമേപ്പയൂരിൽ പഞ്ചായത്ത്തല കേര സമിതി രൂപവത്കരിച്ചു
text_fieldsbookmark_border
മേപ്പയൂർ: സംസ്ഥാന കൃഷിവകുപ്പിൻെറ ആഭിമുഖ്യത്തിൽ മേപ്പയൂർ ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുത്ത വാർഡുകളിൽ കേരഗ്രാമ ം പദ്ധതി നടപ്പാക്കുന്നതിന് നേതൃത്വം നൽകുന്നതിനായി കേരസമിതി രൂപവത്കരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന അധ്യക്ഷത വഹിച്ചു. വാർഡുതല കേര സമിതി ഭാരവാഹികളുടെ യോഗത്തിൽ കൃഷി ഓഫിസർ സ്മിത നന്ദിനി പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ടി. രാജൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യൂസഫ് കോറോത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഭാസ്കരൻ കൊഴുക്കല്ലൂർ, ആന്തേരി കമല, കെ. രതീഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ ഒന്നു മുതൽ 12 വരെ വാർഡുകളിലെ രോഗം പിടിപെട്ട തെങ്ങുകൾ മുറിച്ചുമാറ്റി പുതിയ തെങ്ങിൻ തൈകൾ വെച്ചുപിടിപ്പിക്കുക, ജൈവ കൃഷിയും ഇടവിളകൃഷിയും പ്രോത്സാഹിപ്പിക്കുക, ജലസേചന സൗകര്യം മെച്ചപ്പെടുത്തുക, തേങ്ങയിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണ യൂനിറ്റുകൾ ആരംഭിക്കുക തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഇ. ശ്രീജയ സ്വാഗതവും കൃഷി അസിസ്റ്റൻറ് എം. റിനീഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story