Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2019 5:02 AM IST Updated On
date_range 29 Oct 2019 5:02 AM ISTമലിനീകരണ നിയന്ത്രണ ബോർഡ് സംഘം ഞെളിയൻപറമ്പ് പ്ലാൻറ് സന്ദർശിച്ചു
text_fieldsbookmark_border
കോഴിക്കോട്: മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ ഉൾപ്പെടുന്ന സംഘം ഞെളിയൻപറമ്പിലെ മാലിന്യ സംസ്കരണ പ്ലാൻറ് സന്ദർ ശിച്ചു. ചെയർമാൻ അജിത് ഹരിദാസ്, ഷബ്ന ഖുഷി, റീജനൽ എൻജിനീയർ ഷീല എന്നിവരടങ്ങിയ സംഘമാണ് കഴിഞ്ഞദിവസം പരിശോധന നടത്തിയത്. പൊതുനിരത്തുകളിലെയടക്കം മാലിന്യ നിർമാർജനത്തിൽ സമിതി തൃപ്തിരേഖപ്പെടുത്തി. ഐ.എൽ ആൻഡ് എഫ്.എസ് എന്ന കമ്പനിയായിരുന്നു കഴിഞ്ഞ പത്ത് വർഷങ്ങളായി പ്ലാൻറിൻെറ ചുമതല വഹിച്ചിരുന്നത്. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അവർ പ്രവർത്തനം മതിയാക്കി. തുടർന്ന് ഞെളിയൻപറമ്പിലെ പ്ലാൻറിൻെറ പ്രവർത്തനം കോർപറേഷൻ ഏറ്റെടുക്കുകയായിരുന്നു. സൂപ്പർവൈസറടക്കം നിരവധി ജീവനക്കാരെ നിയമിച്ചു. ഇതിനകം 100 ടൺ മാലിന്യം വളമാക്കി വിൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story