Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2019 5:02 AM IST Updated On
date_range 29 Oct 2019 5:02 AM ISTകുടിവെള്ള വിതരണം മുടങ്ങും
text_fieldsbookmark_border
കോഴിക്കോട്: ഫ്ലോറിക്കൻ റോഡിൽ ഇൻറർ കണക്ഷൻ വർക്ക് നടക്കുന്നതിനാൽ ഒക്ടോബർ 29 മുതൽ നവംബർ രണ്ടുവരെ കുണ്ടുപറമ് പ്, വേങ്ങേരി, മാളിക്കടവ്, കൃഷ്ണൻനായർ റോഡ് മുതലായ സ്ഥലങ്ങളിൽ ജലവിതരണം തടസ്സപ്പെടും. വയലാറിനെ അനുസ്മരിച്ചു കോഴിക്കോട്: വയലാർ രാമവർമയുടെ 45ാം ചരമ ദിനത്തോടനുബന്ധിച്ച് സാഹിത്യ വിചാരവേദി സംഘടിപ്പിച്ച വയലാർ അനുസ്മരണ സംഗമം ഡോ. പ്രിയദർശൻ ലാൽ ഉദ്ഘാടനം ചെയ്തു. പ്രഫ. വർഗീസ് മാത്യു അധ്യക്ഷത വഹിച്ചു. വയലാർ കവിതകളെക്കുറിച്ച് വിദ്യാർഥികൾക്കിടയിൽ നടത്തിയ മത്സരത്തിൽ വിജയിച്ചവർക്കുള്ള പുരസ്കാരം ആറ്റക്കോയ പള്ളിക്കണ്ടി വിതരണം ചെയ്തു. പ്രഫ. വി. വേണുഗോപാൽ, കൃഷ്ണൻ ചേലാമ്പ്ര, ഇടവ ഷുക്കൂർ, സഗീർ ഒളവണ്ണ, കെ. മാധവൻ, ഗിരീഷ് വെളിമുക്ക്, പി.വി. രാജേഷ് തുടങ്ങിയവർ സംസാരിച്ചു. വയലാർ കവിതകളുടെ സംഗീതാവിഷ്കരണവുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story