Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2019 5:02 AM IST Updated On
date_range 29 Oct 2019 5:02 AM ISTവിജിലൻസ് അവബോധ വാരാചരണത്തിന് തുടക്കമായി
text_fieldsbookmark_border
ഫറോക്ക്: സെൻട്രൽ വിജിലൻസ് കമീഷൻ, യു.ജി.സി എന്നിവയുടെ നേതൃത്വത്തിൽ ദേശീയാടിസ്ഥാനത്തിൽ നടക്കുന്ന വിജിലൻസ് അവബോ ധ വാരാചരണത്തിന് ഫാറൂഖ് ട്രെയിനിങ് കോളജിൽ തുടക്കമായി. സെൻട്രൽ വിജിലൻസ് കമീഷൻ വെബ്സൈറ്റിലൂടെ നടത്തിയ തത്സമയ ഇ-പ്രതിജ്ഞ കോളജ് പ്രിൻസിപ്പൽ ഡോ. സി.എ. ജവഹർ ഉദ്ഘാടനം ചെയ്തു. വാരാചരണത്തിൻെറ ഭാഗമായി നവംബർ രണ്ടുവരെ വിവിധ പരിപാടികൾ നടക്കും. പ്രോഗ്രാം കോഓഡിനേറ്റർ കെ. റിഷാദ് ആമുഖഭാഷണം നടത്തി. ഐ.ക്യു.എ.സി കോഓഡിനേറ്റർ ഡോ.ടി. മുഹമ്മദ് സലീം, സ്റ്റാഫ് സെക്രട്ടറി ഡോ. മനോജ് പ്രവീൺ, ഡോ. കെ. വിജയകുമാരി, ഡോ. ടി.കെ. ഉമർ ഫാറൂഖ്, ഡോ. കെ.പി. നിരഞ്ജന, മുഹമ്മദ് ഷരീഫ്.കെ, ഡോ. പി. രേഖ, പി.എം. റുബീന, ശ്രീഹരി. ആർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story