Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2019 5:01 AM IST Updated On
date_range 30 Sept 2019 5:01 AM ISTഫാഷിസത്തിനെതിരെ മതേതര ശക്തികളുടെ കുട്ടായ്മ ശക്തിപ്പെടുത്തണം
text_fieldsbookmark_border
ബാലുശ്ശേരി: വളർന്നുവരുന്ന ഫാഷിസ്റ്റ് ശക്തികൾക്കെതിരെ മതേതര ശക്തികളുടെ പിന്തുണയോടെ ശക്തമായ പ്രതിരോധം അനിവാര ്യമാണെന്ന് സംസ്ഥാന ലീഗ് വൈസ് പ്രസിഡൻറ് സി. മോയിൻകുട്ടി പറഞ്ഞു. ബാലുശ്ശേരി മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച കൗൺസിൽ മീറ്റും സി.എച്ച്. അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി. ബഷീർ അധ്യക്ഷത വഹിച്ചു. എസ്.പി. കുഞ്ഞമ്മത് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് ഉമർ പാണ്ടികശാല, നാസർ എസ്റ്റേറ്റ് മുക്ക്, സാജിദ് നടുവണ്ണൂർ, ഒ.കെ. അമ്മത്, ബദറുദ്ദീൻ ഹാജി, കാഞ്ഞിരോളി മുഹമ്മദ് കോയ, വി.കെ.സി ഉമർ മൗലവി, സാജിദ് കോറോത്ത്, കെ.സി. ബഷീർ, എം. പോക്കർകൂട്ടി, സലാം കായണ്ണ, വി.എം. സുരേഷ് ബാബു, ടി. നിസാർ, ഇ.പി. കദീജ എന്നിവർ സംസാരിച്ചു. ഷാഹുൽ ഹമീദ് സ്വാഗതവും നൊരവന ബഷീർ നന്ദിയും പറഞ്ഞു. Photo: sun balu 881.jpg മുസ്ലിംലീഗ് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കൗൺസിൽ മീറ്റും, സി.എച്ച് അനുസ്മരണവും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി. മോയിൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story