Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെൻഷനേഴ്സ് സംഘ് ജില്ല...

പെൻഷനേഴ്സ് സംഘ് ജില്ല സമ്മേളനം സമാപിച്ചു

text_fields
bookmark_border
നന്മണ്ട: ദേശീയതയെ തകർക്കാൻ ആസൂത്രിത ശ്രമം നടന്നുവരുകയാണെന്നും ഈ അപകടം തിരിച്ചറിഞ്ഞ് പരാജയപ്പെടുത്താൻ ഒരോ ഭാ രതീയനും കഴിയണമെന്നും ആർ.എസ്.എസ് പ്രന്തകാര്യവാഹ് പി. ഗോപാലൻകുട്ടി. നന്മണ്ട സരസ്വതി വിദ്യാമന്ദിറിൽ കഴിഞ്ഞ രണ്ട് ദിവസമായി നടന്ന കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് ഇരുപത്തിരണ്ടാമത് കോഴിക്കോട് ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെൻഷനേഴ്‌സ് സംഘ് ജില്ല അധ്യക്ഷൻ അഡ്വ. ജയഭാനു. പി. അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല പ്രസിഡൻറ് ടി.പി. ജയചന്ദ്രൻ, നന്മണ്ട ഗ്രാമപഞ്ചായത്ത്‌ മെംബർ ഗിരിജ വലിയപറമ്പിൽ, ബി.എം.എസ് ജില്ല വൈസ് പ്രസിഡൻറ് ഒ.കെ. ധർമരാജൻ, എൻ.ജി.ഒ സംഘ് സംസ്ഥാന ഓഡിറ്റർ വെങ്കിട്ടരാമൻ, എഫ്.ഇ.ടി.ഒ ജില്ല പ്രസിഡൻറ് വി. രാമചന്ദ്രൻ, ഭാരതീയ വിചാരകേന്ദ്രം ജില്ല സെക്രട്ടറി ബാലഗോപാലൻ പായിചേരി എന്നിവർ സംസാരിച്ചു. പെൻഷനേഴ്‌സ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. സദാനന്ദൻ, സംസ്ഥാന വൈസ് പ്രസിഡൻറ് സി. ശ്രീധരൻ, സംസ്ഥാന സെക്രട്ടറി കെ. ബാലാമണി, സംസ്ഥാന സമിതി അംഗങ്ങളായ ഒ. ശ്രീധരൻ, രവീന്ദ്രൻ കറുത്തെടത്ത് എന്നിവർ വേദിയിൽ സാന്നിഹിതരായി. സ്വാഗതസംഘം ചെയർമാൻ ഡോ. കെ. രാജേന്ദ്രൻ സ്വാഗതവും ജില്ല ജോയിൻറ് സെക്രട്ടറി എ. സോമൻ നമ്പ്യാർ നന്ദിയും പറഞ്ഞു. പ്രതിനിധിസഭയിൽ ജില്ല വൈസ് പ്രസിഡൻറ് എം. ഗൗതമൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സുരേന്ദ്രൻ പുതിയേടത്ത് റിപ്പോർട്ടും ട്രഷറർ കെ.പി. അയ്യപ്പൻ വരവു ചെലവ് കണക്കും അവതരിപ്പിച്ചു. ടി.പി. ശ്യാമപ്രസാദ്, പി.സി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. സാംസ്കാരിക സമ്മേളനത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരി, കെ.എസ്.പി.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് സി. ശ്രീധരൻ മാസ്റ്റർ പ്രഭാഷണം നടത്തി. രാജൻ സൗപർണിക അധ്യക്ഷത വഹിച്ചു. വി. രാജൻ, ഒ.കെ. മോഹനൻ മാസ്റ്റർ സംസാരിച്ചു. സംഘടന ചർച്ചയിൽ കറുത്തേടത്ത് രവീന്ദ്രൻ വിഷയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ. ബാലാമണി, ജില്ല വൈസ് പ്രസിഡൻറ് ചേറ്റൂർ മാധവൻ സംസാരിച്ചു. സമാപന സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. സദാനന്ദൻ പ്രഭാഷണം നടത്തി. പി.പി. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ടി.കെ. ബാലൻ നായർ, വി. വിലോചനൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story