Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅംഗൻവാടിയിൽ സ്കൂൾ...

അംഗൻവാടിയിൽ സ്കൂൾ കുട്ടികളെ കയറ്റിയിരുത്തിയത് തർക്കത്തിനിടയാക്കി

text_fields
bookmark_border
കോഴിക്കോട്: വെള്ളയിൽ ഈസ്റ്റ് ഗവ. എൽ.പി സ്കൂളിൽ പ്രവർത്തിക്കുന്ന മലർവാടി അംഗൻവാടിയിൽ സ്കൂൾ വിദ്യാർഥികളെ കയറ്റിരുത്തിയത് തർക്കത്തിനിടയാക്കി. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അംഗൻവാടി പ്രവർത്തിക്കുന്ന കെട്ടിടത്തിൻെറ വരാന്തയിൽ ബെഞ്ചും ഡെസ്കുമിട്ട് സ്കൂൾ കുട്ടികളെ കൂടി ഇരുത്തിയതാണ് തർക്കത്തിനിടയാക്കിയത്. സ്കൂൾ കെട്ടിടവും അംഗൻവാടിയും കഴിഞ്ഞ കുറച്ച് കാലങ്ങളായി അറ്റകുറ്റപ്പണിക്കായി പൂട്ടിയിട്ടിരിക്കുകയായിരുന്നു. എന്നാൽ, നാട്ടുകാരുടെ നേതൃത്വത്തിൽ പണം കണ്ടെത്തി അംഗൻവാടി പ്രവർത്തിക്കുന്ന കെട്ടിടത്തിൻെറ അറ്റകുറ്റപ്പണി നടത്തുകയും കഴിഞ്ഞ 24ന് തുറക്കുകയും ചെയ്തു. വ്യാഴാഴ്ച സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ അംഗൻവാടി പ്രവർത്തിക്കുന്ന കെട്ടിട വരാന്തയിൽ സ്കൂൾ വിദ്യാർഥികൾക്കുള്ള ബെഞ്ച്, ഡെസ്കുകൾ കൊണ്ടിടുകയും വെള്ളിയാഴ്ച വിദ്യാർഥികളെ അവിടെ ഇരുത്തുകയും ചെയ്തു. ഇതിനെതിരെ അംഗൻവാടി വെൽഫെയർ കമ്മിറ്റിയും നാട്ടുകാരും രംഗത്തെത്തി. ഇതോടെ ഡി.ഡി.ഇ മിനി സ്കൂളിലെത്തി. അംഗൻവാടി കെട്ടിടത്തിൽ അടച്ചിട്ടിരുന്ന മുറിയും മറ്റു കെട്ടിടത്തിലെ മുറികളും പരിശോധിച്ച് സ്കൂൾ വിദ്യാർഥിനികളെ അറ്റകുറ്റപ്പണി കഴിഞ്ഞ മറ്റൊരു ക്ലാസിലേക്ക് മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story