Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്​നേഹവർഷം...

സ്​നേഹവർഷം ചിത്രപ്രദർശനത്തിന്​ തുടക്കം

text_fields
bookmark_border
കോഴിക്കോട്: ചിത്ര-ദൃശ്യകലാരംഗത്ത് സജീവ സാന്നിധ്യമായിരുന്ന കെ.ജി. ഹർഷൻെറ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് സുഹൃത്തുക്കളും സഹപാഠികളും ഒരുക്കിയ ചിത്രപ്രദർശനം ആരംഭിച്ചു. ചെറുകഥാകൃത്തും സിനിമ പ്രവർത്തകനുമായ പ്രവീൺ ചന്ദ്രൻ മൂടാടി പ്രദർശനം ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത വിഷയങ്ങളെ അധികരിച്ച 25ഓളം ചിത്രങ്ങൾ പ്രദർശനത്തിൽ ഉണ്ട്. കരുണാകരൻ പേരാമ്പ്ര, സുരേഷ് ഉണ്ണി, ഹസൻകോയ എന്നിവർ സംസാരിച്ചു. പ്രദർശനം സെപ്റ്റംബർ 30വരെ നീണ്ടുനിൽക്കും. ഉപരിപഠന ശിൽപശാല കോഴിക്കോട്: എൻ.ആർ.ഐ റിഹാബിലിറ്റേഷൻ ആൻഡ് വെൽഫെയർ സൻെററിൻെറ ആഭിമുഖ്യത്തിൽ ശിൽപശാല സംഘടിപ്പിച്ചു. ലിസ കോളജ് പ്രിൻസിപ്പൽ പ്രഫ. വർഗീസ് മാത്യു ഉദ്ഘാടനം ചെയ്തു. ഡോ. എം. ജോസഫ് അധ്യക്ഷത വഹിച്ചു. ആറ്റക്കോയ പള്ളിക്കണ്ടി, പ്രഫ. വി. വേണുഗോപാൽ, ഇടവ ഷൂക്കൂർ, എം. ഹാരിസ്, വി. മൊയീതീൻ കുട്ടി, സി.കെ. രാധാകൃഷ്ണൻ, പി.കെ. സമീർ, വി.കെ. അബ്ദുല്ല, എം. സാദിഖ്, കെ.കെ. വിഷ്ണു എന്നിവർ സംസാരിച്ചു. കെ. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. പരിസ്ഥിതി ദിനാചരണം കോഴിക്കോട്: പാളയം വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻെറ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണം എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി സഖാവ് പി.കെ. നാസർ ഉദ്ഘാടനം ചെയ്തു. എം. മുഹമ്മദ് ബഷീർ, എം.ടി. മുസ്തഫ, എം.പി. ജാഫർ, പി.പി. ഉമ്മർ, സി.പി. നസറുദ്ദീൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story