Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2019 5:01 AM IST Updated On
date_range 28 Sept 2019 5:01 AM ISTബൈത്തുറഹ്മ സമർപ്പണം
text_fieldsbookmark_border
പെരുമണ്ണ: പുത്തൂർമഠം ശാഖാ യൂത്ത് ലീഗ് കമ്മിറ്റി നിർമിച്ച ബൈത്തുറഹ്മയുടെ സമർപ്പണം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ റ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. നിർമാണ കമ്മിറ്റി ചെയർമാൻ സി. നൗഷാദ് അധ്യക്ഷത വഹിച്ചു. പെരുമണ്ണ പഞ്ചായത്ത് വൈറ്റ്ഗാർഡ് അംഗങ്ങൾക്കുള്ള ഉപഹാരം മുനവറലി ശിഹാബ് തങ്ങൾ കൈമാറി. സംസ്ഥാന ട്രഷറർ എം.എ. സമദ് മുഖ്യാതിഥിയായിരുന്നു. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ മുഖ്യപ്രഭാഷണം നടത്തി. കെ. മൂസ മൗലവി, എം.എ. പ്രഭാകരൻ, കുമ്മങ്ങൽ അഹമ്മദ്, കെ. അബ്ദുറഹിമാൻ, എം.പി. അബ്ദുൽമജീദ്, കെ.എസ്. അലവി, എ.പി. അബ്ദുസ്സമദ്, വി.പി. കബീർ, എം. ബാബുമോൻ, ഒ.എം. നൗഷാദ്, വി.പി. അസ്സൈനാർ, ജാഫർ മാനിശ്ശേരി, ടി. അബ്ദുൽ അസീസ്, പി.എം. അസ്സൻകോയ, ഐ. സൽമാൻ, എൻ.ടി. നിസാർ, ജാഫർ സാദിഖ് പുത്തൂർമഠം, റിയാസ് കുറുങ്ങോട്ടുമ്മൽ, മുനീർ തുടങ്ങിയവർ സംസാരിച്ചു. കൺവീനർ റിയാസ് പുത്തൂർമഠം സ്വാഗതവും നൗഫൽ നന്ദിയും പറഞ്ഞു. Photo: Fri_Baithurahma.jpg ചിത്രം: പുത്തൂർമഠം ശാഖ യൂത്ത് ലീഗ് നിർമിച്ച ബൈത്തുറഹ്മയുടെ സമർപ്പണം സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story