Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇത്തളാട്ട്കാവ്...

ഇത്തളാട്ട്കാവ് ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം

text_fields
bookmark_border
എകരൂല്‍: ഇത്തളാട്ട്കാവ് ക്ഷേത്രത്തിലെ നവരാത്രി ആഘോഷ പരിപാടികള്‍ ഞായറാഴ്ച തുടങ്ങും. എല്ലാ ദിവസവും വിശേഷാല്‍പൂജകള്‍, സമൂഹാരാധന എന്നിവ ഉണ്ടാവും. ഒക്ടോബര്‍ അഞ്ചിന് ഗ്രന്ഥംവെപ്പ്, ആറിന് വൈകീട്ട് ഏഴുമണിക്ക് കുട്ടികളുടെ ഓട്ടന്‍തുള്ളല്‍ അരങ്ങേറ്റം, ഏഴിന് സുനില്‍ തിരുവങ്ങോട്ടും സംഘവും അവതരിപ്പിക്കുന്ന ഭജന്‍സ്, സംഗീതാര്‍ച്ചന, എട്ടിന് വിജയദശമി ദിനത്തില്‍ വിദ്യാരംഭം, എഴുത്തിനിരുത്തല്‍, വാഹനപൂജ, പ്രസാദ വിതരണം എന്നിവ ഉണ്ടാവും. 'നല്ല പാഠശാല നല്ല സമൂഹം' ഗ്രേഡിങ് പദ്ധതി ഉദ്ഘാടനം എകരൂല്‍: മജ്‌ലിസ് മദ്റസ എജുക്കേഷന്‍ ബോര്‍ഡിൻെറ നേതൃത്വത്തില്‍ മദ്റസകളില്‍ നടപ്പാക്കുന്ന 'നല്ല പാഠശാല നല്ല സമൂഹം' ഗ്രേഡിങ് പദ്ധതി ശിവപുരം അല്‍ മദ്റസത്തുല്‍ ഇസ്ലാമിയയില്‍ ഗ്രേഡിങ് ഓഫിസര്‍ സുബൈര്‍ കുന്ദമംഗലം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ അബ്ദുല്‍ അസീസ്‌ അധ്യക്ഷത വഹിച്ചു. ഗ്രേഡിങ് ടീം അംഗം മുഹമ്മദ്‌ ശരീഫ് ഊട്ടേരി ലോഗോ പ്രകാശനം നിര്‍വഹിച്ചു. മാനേജ്മൻെറ് പ്രതിനിധി എന്‍.വി. ഇബ്രാഹിം ഏറ്റുവാങ്ങി. ഇബ്രാഹിം പുത്തൂര്‍ പദ്ധതി വിശദീകരിച്ചു. സ്റ്റാഫ് സെക്രട്ടറി എം.കെ. ശാഹിദ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.ടി. ഹുസൈന്‍ മാസ്റ്റര്‍, എന്‍.കെ. അബ്ദുൽ നാസര്‍, കെ. നജീബ്, കെ.സി. സിറാജ്, കെ. സുബൈര്‍, കെ.സി.എം. അബ്ദുല്ല, ടി.കെ. മാഹിര്‍, എം.എം. മുഹമ്മദ്‌ എന്നിവര്‍ സംസാരിച്ചു. പി.ടി.എ. പ്രസിഡൻറ് നജ്മുദ്ദീന്‍ സ്വാഗതവും സി. മുഹമ്മദ്‌ നന്ദിയും പറഞ്ഞു. പൂനൂര്‍ ആസ്ഥാനമായി പഞ്ചായത്ത് രൂപവത്കരിക്കണമെന്ന് എകരൂല്‍: പൂനൂര്‍ആസ്ഥാനമായി പഞ്ചായത്ത് രൂപവത്കരിക്കണമെന്ന് കാന്തപുരം വാര്‍ഡ് മുസ്ലിം ലീഗ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. വിസ്തൃതികൊണ്ടും ജനസംഖ്യകൊണ്ടും സംസ്ഥാനത്തെ വലിയ പഞ്ചായത്തുകളിലൊന്നായ ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വിഭജിക്കുന്നത് വികസനത്തിന് ആക്കംകൂട്ടുമെന്നും കണ്‍വെന്‍ഷന്‍ വിലയിരുത്തി. യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. വി.കെ അബ്ദുറഹിമാന്‍ മുഖ്യപ്രഭാഷണം നടത്തി. വി.കെ. മുഹമ്മദ്, എ.പി. രാഘവന്‍, ലത്തീഫ് മയങ്ങില്‍, സി. അബ്ദുല്‍ അസീസ്, സി.കെ. അഷ്റഫ്, കെ.വി. ലത്തീഫ്, മൂസ, റഷീദ് മേപ്പാട്ട്, ഷഫീഖ് എളേറ്റില്‍, സുല്‍ഫീക്കര്‍ ഇബ്രാഹിം, സി.കെ. ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story