Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.എസ്.ഇ.ബി സെക്​ഷൻ...

കെ.എസ്.ഇ.ബി സെക്​ഷൻ ഓഫിസ് പയ്യോളി ടൗണിൽനിന്ന് മാറ്റാൻ നീക്കം; പ്രതിഷേധം ശക്തം

text_fields
bookmark_border
പയ്യോളി: കെ.എസ്.ഇ.ബി അസി. എൻജിനീയരുടെ കാര്യാലയവും മേലടി ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസും പയ്യോളിയിൽനിന്ന് മാറ്റുന്ന ു. ടൗണിൽനിന്ന് മൂന്ന് കിലോമീറ്ററകലെ തച്ചൻകുന്നിലെ വാടക വീട്ടിലേക്കാണ് ഓഫിസ് മാറുന്നത്. നിലവിലെ ഓഫിസ് സ്ഥിതിചെയ്യുന്ന വാടകക്കെട്ടിടത്തിൻെറ ഉടമ കോടതിവിധി സമ്പാദിച്ചതിൻെറ പശ്ചാത്തലത്തിലാണ് കെട്ടിടമൊഴിയാൻ ഉത്തരവായിരിക്കുന്നത്. ടൗണിൻെറ ഹൃദയ ഭാഗത്തുതന്നെ പകരം കെട്ടിടം കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. വിഷയത്തിൽ നഗരസഭയുമായി ബന്ധപ്പെട്ടിട്ടുെണ്ടന്നും, ടൗണിൽ കെട്ടിടങ്ങൾ ലഭ്യമായിെല്ലങ്കിൽ തച്ചൻകുന്നിലേക്കുതന്നെ മാറേണ്ടി വരുമെന്നും അസി. സബ് എൻജിനീയർ ഗോപി പറഞ്ഞു. ഇരുപത്തിനാലായിരത്തോളം ഉപഭോക്താക്കളാണ് മേലടി സെക്ഷൻ പരിധിയിലുള്ളത്. ദേശീയപാതയിൽ നിന്നും പേരാമ്പ്ര റോഡിൽ നിന്നും ജനങ്ങൾക്ക് ഏറെ എളുപ്പത്തിൽ എത്താവുന്ന സ്ഥലത്താണ് നിലവിലെ സെക്ഷൻ ഓഫിസുള്ളത്. വർഷങ്ങൾക്ക് മുമ്പ് ബീച്ച് റോഡിലെ റെയിൽവെ ഗേറ്റിന് സമീപമായിരുന്നു ഓഫിസ്. അവിടെ നിന്നും ഇപ്പോഴുള്ള നഗര ഹൃദയഭാഗത്തേക്ക് ഓഫിസ് മാറ്റിയത് പൊതുജനങ്ങൾക്ക് ഏറെ സൗകര്യപ്രദമായിരുന്നു. നഗരസഭ കാര്യാലയം, അക്ഷയ കേന്ദ്രം, പോസ്റ്റ് ഒാഫിസ്, സബ് ട്രഷറി തുടങ്ങിയവ നിലവിലെ കെ.എസ്. ഇ.ബി ഓഫിസിൽനിന്ന് വിളിപ്പാടകലെയാണ്. സെക്ഷൻ ഓഫിസ് മാറ്റുന്നതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നുകഴിഞ്ഞു. ഓഫിസിന് ടൗണിൻെറ ഹൃദയഭാഗത്തുതന്നെ പകരം കെട്ടിടം കണ്ടെത്താനുള്ള നടപടി സ്വീകരിക്കാൻ കെ.എസ്.ഇ.ബിയും നഗരസഭ അധികൃതരും തയാറാവണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂനിറ്റ് ആവശ്യപ്പെട്ടു. പ്രസിഡൻറ് യു.കെ. ഫൈസൽ, സെക്രട്ടറി കെ.പി. ഗിരീഷ് കുമാർ, വീരേന്ദ്രൻ, ജില്ല സെക്രട്ടറി കെ.ടി. വിനോദൻ, കെ. ഫൈസൽ, കെ.പി. റാണാ പ്രതാപ് , യു.സി. ഗഫൂർ എന്നിവർ സംസാരിച്ചു .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story