Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2019 5:03 AM IST Updated On
date_range 21 Sept 2019 5:03 AM ISTമുസ്ലിം ലീഗ് വിളംബര ജാഥ
text_fieldsbookmark_border
കോടഞ്ചേരി: ഭയരഹിത ഇന്ത്യ എല്ലാവരുടെയും ഇന്ത്യ എന്ന പ്രമേയത്തിൽ മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന കാമ്പയിൻെറ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട് നടക്കുന്ന പൗരാവകാശ റാലിയുടെ മുന്നോടിയായി കോടഞ്ചേരിയിൽ വിളംബര ജാഥ നടത്തി. ഇതോടനുബന്ധിച്ച് നടന്ന കൺവെൻഷൻ നിയോജക മണ്ഡലം ട്രഷറർ സി.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഇബ്രാഹിം തട്ടൂർ മുഖ്യപ്രഭാഷണം നടത്തി. രാജ്യത്തെ ജാതിയുടെയും മതത്തിൻെറയും പേരിൽ വിഭജിക്കാനുള്ള ശ്രമവും ന്യൂനപക്ഷങ്ങളുടെയും ദലിതരുടെയും നേരെയുള്ള അക്രമവും കടന്നുകയറ്റവും അവസാനിപ്പിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. വിളംബരറാലിക്ക് അബൂബക്കർ മൗലവി, കെ.എം. ബഷീർ, വി.എം. അഹമ്മദ് കോയ, പി.വി. അബ്ദു, റഹിം പാറക്കൽ, ഷാഫി മുറംപാത്തി, അബ്ദുല്ല കുറുങ്ങോട്, ഷഫിഖ് ചെമ്പ്കടവ്, റഹിം കണ്ണത്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story