Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2019 5:01 AM IST Updated On
date_range 11 Sept 2019 5:01 AM ISTറോഡിലെ വെള്ളക്കെട്ടിലിറങ്ങി കുളിച്ച് പ്രതിഷേധം
text_fieldsbookmark_border
താമരശ്ശേരി: അടിവാരം ബസ് സ്റ്റാൻഡിനടുത്ത് ദേശീയപാതയില്‍ രൂപപ്പെട്ട വെള്ളക്കെട്ടിന് പരിഹാരം ആവശ്യപ്പെട്ട് ക ോണ്‍ഗ്രസ് അടിവാരം മേഖല കമ്മിറ്റി വെള്ളക്കെട്ടിലിറങ്ങി കുളിച്ച് പ്രതിഷേധിച്ചു. പരിഹാരം ആവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടും പരിഹാരം ഉണ്ടായില്ല. വെള്ളക്കെട്ട് അപകടത്തിനും പകര്‍ച്ചവ്യാധിക്കും കാരണമായേക്കും. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി സഹീര്‍ ഇരഞ്ഞോണ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ പരിപാടിയില്‍ കെ.കെ. ബൈജു അധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ല സെക്രട്ടറി റിയാസ് അടിവാരം, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് ഗഫൂര്‍ ഒതയോത്ത്, സലീം മറ്റത്തില്‍, സുരേഷ്, ജിജോ പുളിക്കല്‍, ടി.പി.സി. കമറുദ്ദീന്‍, സുബൈര്‍ വേളാക്കല്‍, അഷ്റഫ് ചിപ്പിലിത്തോട്, മുഹമ്മദ് കോയ എന്നിവര്‍ സംസാരിച്ചു. ഓണക്കിറ്റ് വിതരണവും അനുമോദനവും താമരശ്ശേരി: കൂടത്തായി രണചേതന കലാസാംസ്‌കാരിക വേദി അമ്പതോളം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. പരിപാടിയില്‍ ജില്ല ഫുട്‌ബാള്‍ അസോസിയേഷന്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത കെ.അഷ്‌റഫിന് അനുമോദിച്ചു. പഞ്ചായത്തംഗം കെ.പി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. വി.എന്‍. ശിവദാസന്‍, പി.കെ. രാമന്‍കുട്ടി, കെ.പി. അഷ്റഫ്, പി.പി. സൈത്, വി.യു. ഏലിയാമ്മ, ആര്‍.കെ. ഗഫൂര്‍, ബിബിന്‍ ബാലന്‍, എ.കെ. നാസര്‍, എ.പി. ഷൈജു, പി.കെ. സനല്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story