'കുരുക്കിടുന്ന ഓണക്കാലൻ' യൂത്ത് കോൺഗ്രസ് പ്രതിഷേധം

05:01 AM
11/09/2019
കോഴിക്കോട്: എരഞ്ഞിക്കൽ റോഡിൻെറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് എലത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉത്രാടദിനത്തിൽ 'കുരുക്കിടുന്ന ഓണക്കാലൻ' എന്ന പ്രതീകാത്മക പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് പാർലമൻറ് മണ്ഡലം സെക്രട്ടറി സവിൻ മോനു ഉദ്ഘാടനം ചെയ്തു. നിഷാദ് എലത്തൂർ അധ്യക്ഷത വഹിച്ചു. ഷാലീഷ് അമ്പലപ്പടി, വൈശാൽ കല്ലാട്ട്, അഹമ്മദ് കളരിത്തറ, സുരേഷ് മൊകവൂർ, രൻജിത്ത് മടത്തിൽ, അശ്വിൻ എലത്തൂർ, മിഥുൻ, റിഷികേശ് എന്നിവർ സംസാരിച്ചു.
Loading...