ചിത്രരചന മത്സരം സംഘടിപ്പിച്ചു

05:01 AM
11/09/2019
ബേപ്പൂർ: ചാക്കേരിക്കാട് വിജിത്ത് ഏരിയ മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് . അരക്കിണർ കിങ്സ് ഓഡിറ്റോറിയത്തിൽ നടന്ന മത്സരം മുസ്ലിംലീഗ് ജില്ല ഓർഗനൈസിങ് സെക്രട്ടറി എൻ.സി. അബൂബക്കർ ഉദ്ഘാടനം ചെയ്തു. സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി നൂറോളം കുട്ടികൾ പങ്കെടുത്തു. വിജയികൾക്ക് നക്ഷത്ര ഗോൾഡിൻെറ സമ്മാനങ്ങളും പങ്കെടുത്ത എല്ലാ മത്സരാർഥികൾക്കും സർട്ടിഫിക്കറ്റുകളും, പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്യുമെന്നും സംഘാടകർ അറിയിച്ചു. കെ.കെ. സൈഫുന്നിസ, പി. ഷെഫീഖ്, നക്ഷത്ര ഗോൾഡ് ഡയറക്ടർ നിയാഫ് എന്നിവർ സംസാരിച്ചു. ഇ.പി. അഷ്റഫ്, എം.പി. ആസിഫലി, മുസ്തഫ അപ്പാട്ട്, എൻ.വി. അബു എന്നിവർ നേതൃത്വം നൽകി. പി. ബാവയുടെ അധ്യക്ഷതയിൽ കെ. പി. മൻസൂർ സ്വാഗതവും പി.പി. നദീർ നന്ദിയും പറഞ്ഞു.
Loading...