കോമൺവെൽത്ത് ടൈൽ ഫാക്ടറി പ്രവേശന കവാടം തുറക്കാൻ നടപടി സ്വീകരിക്കണം -എ.ഐ.ടി.യു.സി

05:01 AM
11/09/2019
ഫറോക്ക്: പാട്ടക്കുടിശ്ശികയുടെ പേരിൽ െറയിൽവേ വേലി കെട്ടിയടച്ച ഫറോക്ക് കോമൺവെൽത്ത് ടൈൽ ഫാക്ടറി പ്രവേശന കവാടം തുറക്കാൻ നടപടി സ്വീകരിക്കണമെന്ന് എ.ഐ.ടി.യു.സി ബേപ്പൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കവാടം അടച്ചതിനാൽ ഓടുവിൽപന നിലച്ചു. അവശ്യസാധനങ്ങൾ കമ്പനിയിൽ കൊണ്ടുവരുന്നത് തടസ്സപ്പെട്ടു. 300ൽ അധികം തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ബാധിക്കുന്നതാണ് െറയിൽവേയുടെ നടപടി. ബ്രിട്ടീഷ് ഭരണകാലം മുതൽ ഫാക്ടറിക്കു നൽകിയിരുന്ന സൗകര്യമാണ് െറയിൽവേ തടഞ്ഞത്. ഫാക്ടറിയുടെ നിലനിൽപ്പിനെയും സുസ്ഥിരതയെയും ദുർബലപ്പെടുത്തുന്ന നടപടികളിൽനിന്ന് കോംട്രസ്റ്റ് മാനേജ്മൻെറ് പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡൻറ് ഒ. ഭക്തവത്സലൻ അധ്യക്ഷത വഹിച്ചു. മജീദ് വെൺമരത്ത്, കൃഷ്ണൻ പൊറ്റക്കുറ്റി, നരിക്കുനി ബാബുരാജ്, മുരളി മണ്ടേങ്ങാട്ട്, ടി. ഉണ്ണികൃഷ്ണൻ, കെ. രത്നാകരൻ, പി. പീതാംബരൻ, എ.കെ. സുജാത, സി.പി. ശ്രീധരൻ എന്നിവർ സംസാരിച്ചു.
Loading...