വേറിട്ട ഹെൽമറ്റ് ബോധവത്​കരണവുമായി യുവാവ് ഫറോക്കിൽ സ്വീകരണം നൽകി

05:01 AM
11/09/2019
ഫറോക്ക്: ഹെൽമറ്റ് ധരിക്കൂ, ജീവൻ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി ഈ മാസം ആറിന് തിരുവനന്തപുരം സെക്രേട്ടറിയറ്റിനു മുന്നിൽനിന്ന് ആരംഭിച്ച യുവാവിൻെറ ബോധവത്കരണ യാത്രക്ക് ഫറോക്കിൽ സ്വീകരണം നൽകി. നേവി ഉദ്യോഗസ്ഥനായ കോഴിക്കോട് സ്വദേശി സൽമാൻ ഫാരിസ് ആണ് വേറിട്ട ഹെൽമറ്റ് ബോധവത്കരണവുമായി തിരുവനന്തപുരം മുതൽ കാസർകോട് വരെ സഞ്ചരിക്കുന്നത്. ഫറോക്ക് പേട്ടയിൽ നടന്ന സ്വീകരണ പരിപാടി ഫറോക്ക് സി.ഐ കെ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫറോക്ക് മുനിസിപ്പൽ കൗൺസിലർ മമ്മു വേങ്ങാട്ട് അധ്യക്ഷത വഹിച്ചു. എസ്.ഐമാരായ സുബൈർ, ജെയിംസ്, ഡോ. ബാലകൃഷ്ണൻ, കെ. സുരേഷ്, ടി. മരക്കാർ, റഫീഖ് ടോപ് അപ് എന്നിവർ സംസാരിച്ചു.
Loading...