രണ്ടരവയസ്സുകാരനെ തെരുവുനായ്ക്കൾ ആക്രമിച്ചു

05:01 AM
11/09/2019
ഒളവണ്ണ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരനെ തെരുവുനായ്ക്കൾ ആക്രമിച്ചു. ഒളവണ്ണ സഹായി ബസ്സ്റ്റോപ്പിനു സമീപം പിലാതോട്ടിൽ പി.വി. ഹരീഷിൻെറ മകൻ ആകർഷിനെയാണ് കഴിഞ്ഞ ദിവസം തെരുവുനായ്ക്കൾ ആക്രമിച്ചത്. കുട്ടിയുടെ നിലവിളി കേട്ടെത്തിയ അമ്മയും അയൽവാസികളും നായ്ക്കളെ ആട്ടിയോടിച്ചാണ് രക്ഷിച്ചത്. ദേഹമാസകലം മുറിവേറ്റിട്ടുണ്ട്. ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ഏതാനും ദിവസം മുമ്പ് ഒളവണ്ണയിലെ കൈമ്പാലത്ത് തെരുവുനായുടെ കടിയേറ്റ് നാൽപതോളം പേർ മെഡിക്കൽ കോളജിലും സാമൂഹികാരോഗ്യകേന്ദ്രത്തിലും ചികിത്സ തേടിയിരുന്നു. പേ ബാധയുണ്ടെന്ന് സംശയിക്കുന്ന നായെ പിന്നീട് നാട്ടുകാർ തല്ലിക്കൊല്ലുകയായിരുന്നു.
Loading...