Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2019 5:01 AM IST Updated On
date_range 11 Sept 2019 5:01 AM ISTഓണാഘോഷം
text_fieldsbookmark_border
മാവൂർ: പള്ളിയോൾ െറസിഡൻറ്സ് അസോസിയേഷൻ പള്ളിയോൾ കാഞ്ഞിരക്കണ്ടി വീട് പരിസരത്ത് പി.ടി. മോയിൻ ഹാജി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം കെ. അനൂപ്, ഭാരവാഹികളായ സിറാജുദ്ദീൻ വാവാട്ടുപാറ, കെ. സാമി, പി.ടി. ശിവദാസൻ, എ.പി. റിയാസ്, ഗീത വിജയകുമാർ, സബിത ദിനേശ്, അസോസിയേഷൻ സെക്രട്ടറി എ.പി. രജീഷ്, ട്രഷറർ കെ. അബീഷ് എന്നിവർ സംസാരിച്ചു. കുട്ടികളുടെയും അമ്മമാരുടെയും കലാ-കായിക പരിപാടികളും വടംവലി മത്സരവും ഓണസദ്യയം നടന്നു. വടംവലി മത്സരത്തിൽ വനിത വിങ് കൺവീനർ സുനില ശിവദാസൻ, ചെയർപേഴ്സൻ റംല റസാക്ക്, ബിന്ദു ബാലറാം, സജിത സതീഷ്, ഷെമീന മുജീബ്, എം. ഗീത, ഷീജ അനിൽകുമാർ, ദേവകി ഭാസ്കരൻ, ലിജി അബീഷ്, ഫാത്തിമ ഉസ്മാൻ എന്നിവർ നേതൃത്വം നൽകി. അസോസിയേഷൻ മുൻ പ്രസിഡൻറ് എ.പി. മോഹൻദാസ്, മുൻ സെക്രട്ടറി സി. രാമചന്ദ്രൻ, വി.ജി. സുരേന്ദ്രൻ, പി.ടി. സലീം എന്നിവർ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story