Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sept 2019 5:02 AM IST Updated On
date_range 9 Sept 2019 5:02 AM ISTമദ്റസ ഗ്രേഡിങ് പദ്ധതി തുടങ്ങി
text_fieldsbookmark_border
മുക്കം: മജ്ലിസുത്തഅ്ലീമിൽ ഇസ്ലാമി കേരളയുടെ നേതൃത്വത്തിലുള്ള മദ്റസകളിൽ നടപ്പാക്കുന്ന 'നല്ല പാഠശാല നല്ല സമൂഹം' ഗ്രേഡിങ് പദ്ധതി ചേന്ദമംഗലൂർ അൽ മദ്റസത്തുൽ ഇസ്ലാമിയയിൽ കേരള മദ്റസ എജുക്കേഷൻ ബോർഡ് ഡയറക്ടർ സുശീർ ഹസൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. കുട്ടിഹസ്സൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗ്രേഡിങ് പദ്ധതി പുതുക്കുടി അബൂബക്കർ വിശദീകരിച്ചു. അസിസ്റ്റൻറ് ഡയറക്ടർ ഡോ. ജലീൽ മലപ്പുറം നേതൃത്വം നൽകി. കെ.എം. ബഷീർ, ഫാത്തിമ ബന്ന, ഒ. നാദിയ ടീച്ചർ, കുറുങ്ങോട്ട് സുബൈർ, കെ.വി ശിഹാബ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ സി. ഇസ്ഹാഖ് സ്വാഗതവും, കെ.ടി. ഇൽയാസ് നന്ദിയും പറഞ്ഞു. മദ്റസ അസംബ്ലി, രക്ഷാകർതൃ സംഗമം എന്നിവയും നടത്തി. ലോഗോ പ്രകാശനം സുശീർ ഹസൻ പ്രിൻസിപ്പൽ സി. ഇസ്ഹാഖിന് നൽകി നിർവഹിച്ചു. ഗ്രേഡിങ് പദ്ധതിയുടെ ഭാഗമായി ഹസൻകോയ ദേവതിയാൽ, ഇ.എൻ. അബ്ദുറഹിമാൻ ചെറുവാടി, ഗഫൂർ കൊടിയത്തൂർ, മുഹ്യിദ്ദീൻ പേരാമ്പ്ര, ഇബ്രാഹിം കുട്ടി പുത്തൂർ, അബ്ദു ചെറുവാടി, ശരീഫ് ശിവപുരം, കാസിം ശിവപുരം, കെ. അസൈൻ എന്നിവർ പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story