Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2019 5:01 AM IST Updated On
date_range 8 Sept 2019 5:01 AM ISTശിവപ്രിയക്ക് തണലൊരുക്കാൻ തുറയൂർ ഗ്രാമം കൈകോർക്കുന്നു
text_fieldsbookmark_border
പയ്യോളി: തുറയൂർ ഗ്രാമപഞ്ചായത്തിലെ തോലേരി കറുകവയൽ കോളനിയിലെ ശിവപ്രിയക്കും കുടുംബത്തിനും സ്ഥലം കണ്ടെത്തി വീട ് പണിയാൻ തുറയൂർ ഗ്രാമം കൈകോർക്കുന്നു. സമീപ പ്രദേശങ്ങളിലെ നാട്ടുകാരും, ജനപ്രതിനിധികളും പയ്യോളി ജനമൈത്രി പൊലീസും തുല്യ പങ്കാളികളായുണ്ട്. മഴയത്ത് ചോർന്നൊലിക്കുന്ന ഷെഡിൽ ഭീതിയോടെ നാളുകൾ ജീവിച്ചുതീർത്ത ഓട്ടിസ ബാധിതയായ ശിവപ്രിയയുടെയും കുടുംബത്തിൻെറയും ദുരിതജീവിതത്തിനാണ് അവസാനമാകുന്നത്. അനിൽ -മിനി ദമ്പതികളുടെ മൂത്ത മകളായ ശിവപ്രിയ പഠിക്കുന്നത് പുറക്കാട് ശാന്തിസദനം സ്പെഷൽ സ്കൂളിലാണ്. ഓട്ടിസം ബാധിച്ച് സംസാരശേഷിയില്ലാത്ത ശിവപ്രിയയെ അമ്മ മിനി എടുത്തുനടക്കുകയാണ് പതിവ്. മാനസിക - ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടിയുടെയും കുടുംബത്തിൻെറയും ദയനീയസ്ഥിതി പുറംലോകത്ത് എത്തിച്ചത് വാർഡ് അംഗമായ ശ്രുതി സുനിലാണ്. മഴ പെയ്താൽ നാലുഭാഗവും വെള്ളം നിറയുന്ന വയൽപ്രദേശത്താണ് ശിവപ്രിയയുടെ വീടെന്ന് വിളിക്കാവുന്ന ഷെഡ് ഉള്ളത്. കഴിഞ്ഞ മഴക്കെടുതിയിൽ ബി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു ഈ കുടുംബം. ക്യാമ്പവസാനിച്ചപ്പോൾ ഇവരുടെ ബന്ധുവീട്ടിലാണ് ശിവപ്രിയയും കുടുംബവും ഇപ്പോൾ കഴിയുന്നത്. അച്ഛൻ അനിൽ കൂലിവേല ചെയ്തുള്ള വരുമാനമാണ് കുടുംബത്തിൻെറ ഏക ആശ്രയം. ശാരീരിക പ്രയാസങ്ങൾ കാരണം അച്ഛന് ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ് മിക്കപ്പോഴും. ഏഴുവയസ്സുള്ള മറ്റൊരു മകൾ കൂടിയുണ്ട് അനിൽ - മിനി ദമ്പതികൾക്ക്. ശിവപ്രിയയുടെ കുടുംബത്തിൻെറ ദുരിതജീവിതം വാർഡ് അംഗം ശ്രുതി സുനിൽ ആദ്യം അവതരിപ്പിച്ചത് പയ്യോളി ജനമൈത്രി ബീറ്റ് ഓഫിസർമാരുടെ മുന്നിലാണ്. തുടർന്ന് ശിവപ്രിയയുടെ ദുരിതജീവിതം നേരിട്ടറിഞ്ഞ ജനമൈത്രി പൊലീസ് ഇൻസ്പെക്ടർ എം.ആർ. ബിജുവിൻെറ നേതൃത്വത്തിലുള്ള സംഘം പ്രവർത്തിച്ചപ്പോൾ പഞ്ചായത്തധികൃതരും നാട്ടുകാരും അതോെടാപ്പം ഒത്തൊരുമിച്ചു. 'ശിവപ്രിയക്ക് ഒരു ഭവന' മെന്ന ദൗത്യവുമായി കമ്മിറ്റി രൂപവത്കരിച്ചു. വീട് പണിയാനായി തോലേരിയിൽ മൂന്നേമുക്കാൽ സൻെറ് സ്ഥലം കമ്മിറ്റി നേതൃത്വത്തിൽ വാങ്ങി. വീടിൻെറ കുറ്റിയിടൽ കർമവും കഴിഞ്ഞദിവസം നടന്നു. ധനസമാഹരണത്തിനായി 'ശിവപ്രിയക്കൊപ്പം' വാട്സ്ആപ് കൂട്ടായ്മയും രംഗത്തുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷരീഫ മണലുംപുറത്ത്, പൊലീസ് ഇൻസ്പെക്ടർ എം.ആർ. ബിജു, എസ്.ഐ കെ. സുമിത് കുമാർ എന്നിവർ രക്ഷാധികാരികളും വാർഡംഗം ശ്രുതി സുനിൽ കുമാർ പ്രസിഡൻറും, ജനമൈത്രി പൊലീസിനെ പ്രതിനിധാനംചെയ്ത് വി.പി. ശിവദാസൻ സെക്രട്ടറിയായും വിപുലമായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. അതോെടാപ്പം, കേരള ഗ്രാമീൺ ബാങ്കിൻെറ പയ്യോളി ബസാർ ശാഖയിൽ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. 'ശിവപ്രിയക്കൊരു ഭവനം' എന്ന പേരിൽ 4020 910 106 3981എന്ന നമ്പറിൽ അക്കൗണ്ട് ആരംഭിച്ചു. ഐ.എഫ്.എസ്.സി കോഡ്: KLGB 0040209
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story