Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവന്‍ തുക...

വന്‍ തുക സമ്മാനമടിച്ചതായി ധരിപ്പിച്ച് പണം തട്ടാന്‍ ശ്രമം

text_fields
bookmark_border
എകരൂല്‍: 13 ലക്ഷം രൂപയുടെ സമ്മാനമടിച്ചതായി മൊബൈല്‍ ഫോണില്‍ വിളിച്ച് പണം തട്ടാന്‍ ശ്രമം. ഉണ്ണികുളം പഞ്ചായത്തിലെ വീര്യമ്പ്രം മാട്ടുങ്ങല്‍ ഹുസൈൻെറ ഭാര്യയുടെ മൊബൈല്‍ ഫോണിലേക്കാണ് ദല്‍ഹിയിലെ ഹെര്‍ബല്‍ കെയര്‍ ഗ്രൂപ്പിൻെറ വാര്‍ഷിക നറുക്കെടുപ്പില്‍ സ്വിഫ്റ്റ് ഡിസയര്‍ കാറും സ്വര്‍ണനാണയവും 2.86 ലക്ഷം രൂപയും സമ്മാനമടിച്ചതായി ഒരു മാസം മുമ്പ് സന്ദേശമെത്തിയത്. തുടര്‍ന്ന്‍ സ്ഥാപനത്തിൻെറ പേരില്‍ ഡല്‍ഹിയില്‍നിന്ന് തപാലില്‍ ലഭിച്ച കത്തില്‍ കാറി‍ൻെറ വിലയുൾപ്പെടെ 13 ലക്ഷം രൂപ ലഭിക്കാന്‍ തിരിച്ചറിയല്‍ രേഖ, ബാങ്ക് അക്കൗണ്ട് തുടങ്ങിയവ നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിൻെറ അടിസ്ഥാനത്തില്‍ ഹുസൈന്‍ രേഖകളെല്ലാം അയച്ചുകൊടുത്തിരുന്നു. ഹെര്‍ബല്‍ ലൈഫ് കമ്പനിയുടെ മേനേജര്‍ വിഷ്ണു രവീന്ദ്രന്‍ എന്നയാളുടെ പേരും 7436998766 എന്ന മൊബൈല്‍ നമ്പറും കത്തില്‍ നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം വന്ന ഫോണ്‍ സന്ദേശത്തില്‍ 13,600 രൂപ നികുതിയായി മുന്‍കൂര്‍ അടക്കാന്‍ പറഞ്ഞപ്പോഴാണ് ഹുസൈന്‍ സുഹൃത്ത് ഇയ്യാട് സ്വദേശിയായ സി.പി. ഹക്കീമിനെ സമീപിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചത്. വൻ തുകയുടെ സമ്മാനം ലഭിച്ചതായി അറിയിച്ച് ഇൻറര്‍നെറ്റ് തട്ടിപ്പ് നടത്തുന്ന സംഘത്തെ കുറിച്ച് നേരത്തേ അറിയാമായിരുന്നതിനാല്‍ ഹക്കീം ഇടപെട്ട് സുഹൃത്തിനെ പിന്തിരിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story