Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിനായക ചതുർഥി...

വിനായക ചതുർഥി തെപ്പരഥോത്സവം തുടങ്ങി

text_fields
bookmark_border
കോഴിക്കോട്: തളി ശ്രീമഹാഗണപതി ശ്രീബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ വിനായക ചതുർഥി തെപ്പരഥോത്സവം 'അഷ്ടദ്രവ്യക്കൂട്ട്' മഹാഗണപതി ഹോമത്തോടെ ആരംഭിച്ചു. തളി ബ്രാഹ്മണ സമൂഹം പുരോഹിതന്മാരായ എൻ.കെ. വെങ്കിടാചല വാധ്യാർ, ശ്രീനാഥ് ശർമ, ശങ്കര ശർമ, ക്ഷേത്രം പുരോഹിതൻ ബാലസുബ്രഹ്മണ്യ ശർമ എന്നിവരുടെ കാർമികത്വത്തിൽ നടക്കുന്ന ഹോമകർമത്തിൽ 25 ഓളം വരുന്ന വൈദികർ സഹകാർമികത്വം വഹിക്കും. ഉത്സവദിവസങ്ങളിൽ എല്ലാ ദിവസവും രാവിലെ അഷ്ടദ്രവ്യങ്ങൾ കൊണ്ടുള്ള മഹാഗണപതി ഹോമം നടക്കും. വിനായക ചതുർഥി ദിവസം എഴുന്നള്ളിക്കുവാനുള്ള ആറര അടി പൊക്കമുള്ള ഗണപതിയുടെ വിഗ്രഹം ക്ഷേത്രത്തിൽ പ്രത്യേകം തയാറാക്കിയ മണ്ഡപത്തിൽ പൂജ ചെയ്യുന്നുണ്ട്. വ്യാഴാഴ്ച വൈകുന്നേരം പെരുമ്പിലാവിൽ പത്മിനി അമ്മ, വീരരാഘവൻ എന്നിവരുടെ പ്രഭാഷണം, സംഗീത കലാനിധി ഡോ. എം. ചന്ദ്രശേഖരൻ, ഭാരതി എന്നിവരുടെ വയലിൻ ഡ്യുവറ്റ് നടന്നു. photo thu thali33.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story