Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅണിഞ്ഞൊരുങ്ങാൻ...

അണിഞ്ഞൊരുങ്ങാൻ എലത്തൂർ; നടപ്പാതയും കോരപ്പുഴ പാലം നിർമാണവും ദ്രുതഗതിയിൽ

text_fields
bookmark_border
എലത്തൂർ: താൽക്കാലിക ദുരിതമെങ്കിലും മുഖഛായ മാറ്റാൻ എലത്തൂർ ഒരുങ്ങുന്നു. കോരപ്പുഴ പാലം പണി പൂർത്തിയാകും മുേമ ്പ ദേശീയപാതയിൽ സുരക്ഷിത നടപ്പാതയും പൂർത്തിയാകുന്നതോടെ എലത്തൂരിൻെറ കാഴ്ചകൾ തന്നെ മാറും. കാൽനടയാത്രക്കാർക്ക് അപകടമേഖലയായ ദേശീയപാതയിലെ പാവങ്ങാട് മുതൽ കോരപ്പുഴ പാലം വരെയുള്ള അഞ്ചു കിലോമീറ്റർ ദൂരത്തിലാണ് ആധുനിക രീതിയിൽ നടപ്പാതയും ഒരുങ്ങുന്നത്. ദേശീയപാതയുടെ ഇരു ഭാഗത്തും 1.80 മീറ്ററിലാണ് നടപ്പാത പൂർത്തീകരിക്കുന്നത്. മേയ് മാസത്തിൽ ആരംഭിച്ച പ്രവൃത്തി ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കും വിധമാണ് പുരോഗമിക്കുന്നത്. എട്ടരകോടി രൂപ ചെലവഴിച്ചാണ് ആദ്യഘട്ടം. നിലവിലെ റോഡിൽനിന്ന് ഒന്നര മീറ്റർ മുതൽ രണ്ടു മീറ്റർ വരെ വിട്ടാണ് പാതയൊരുക്കുന്നത്. റോഡിൽ നിന്ന് 20 സൻെറീമീറ്റർ ഉയർത്തി ടൈൽപാകിയാണ് നിർമാണം. ആളുകൾ ഉപയോഗിക്കില്ലെന്നതിനാൽ ദേശീയപാതയുടെ അതിർത്തിയിൽ പാതപണിയാനുള്ള നീക്കം ഒഴിവാക്കുകയായിരുന്നു. രണ്ടാം ഘട്ടത്തിൽ ഒന്നരകോടിയോളം ചെലവഴിച്ച് നാലിടത്ത് കാമറകൾ സ്ഥാപിക്കും. ഒാേട്ടാമാറ്റിക് നമ്പർ േപ്ലറ്റ് റീഡർ സംവിധാനത്തിലുള്ളവയാണിത്. എൽ.ഇ.ഡി സിഗ്നൽ സിസ്റ്റവും ഏർപ്പെടുത്തും. നാഥ് കൺസ്ട്രക്ഷൻ ഗ്രൂപ്പാണ് നിർമാണ ചുമതല. 25 കോടി രൂപ ചെലവിലാണ് കോരപ്പുഴപാലത്തിൻെറ നിർമാണം. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ടിങ് കമ്പനിയാണ് കരാറുകാർ. ഡിസംബറിലാണ് നിർമാണം ആരംഭിച്ചത്. നാൽപതു ശതമാനം പണി പൂർത്തിയായി കഴിഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story