Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2019 5:02 AM IST Updated On
date_range 28 Aug 2019 5:02 AM ISTഎമിറേറ്റ് എയർ സർവിസ് ഉടനെ ആരംഭിക്കണം
text_fieldsbookmark_border
കരിപ്പൂർ: മലബാർ െഡവലപ്മെൻറ് ഫോറം ഇന്ത്യൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ എവിയേഷൻ (ഡി.ജി.സി.എ) എല്ലാ അനുമതികളും നൽകിയിട്ട ും എമിറേറ്റ് എയർലൈൻസ് കരിപ്പൂരിലേക്ക് സർവിസ് ആരംഭിക്കാത്തതിൽ പ്രതിഷേധിച്ചു കോഴിക്കോട്ടെ എമിറേറ്റ്സ് സോണൽ ഓഫിസ് മലബാർ െഡവലപ്മൻെറ് ഫോറം ഭാരവാഹികൾ ഉപരോധിച്ചു. ഇന്ത്യൻ വ്യോമയാന വകുപ്പിൻെറ അനുമതി ലഭിച്ചിട്ടും സർവിസുകൾ ആരംഭിക്കാൻ മുന്നോട്ടു വരാത്ത എമിറേറ്റ് നടപടി പുനഃപരിശോധിക്കണം. 2015 ഏപ്രിൽ 30 വരെ എമിറേറ്റ്സിൻെറ കോഴിക്കോട് സർവിസ് മികച്ച ലാഭത്തിലാണ് ഓടിയത്. കോഴിക്കോട് വിമാനത്താവളത്തിൻെറ റൺവേ റീ കാർപ്പറ്റിങ്ങിൻെറ പേരിൽ അട്ടിമറിക്കപ്പെട്ട എമിറേറ്റ് എയർ സർവിസ് ഇന്ത്യയിലെ മറ്റു സെക്ടറുകളിലേക്ക് മാറ്റുകയാണുണ്ടായത്. ദുൈബ - കരിപ്പൂർ - ദുൈബ സർവിസിന് അനുമതി കിട്ടിയിട്ട് നാലു മാസം പിന്നിട്ടിട്ടും, തിരുവനന്തപുരത്തുനിന്നുള്ള ഏതാനും സർവിസുകൾ എമിറേറ്റ്സ് അധികാരികൾ ബംഗളൂരുവിലേക്ക് മാറ്റിയ സംഭവം നീതീകരിക്കാനാവില്ലെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത മലബാർ ഡവലപ്മൻെറ് ഫോറം പ്രസിഡൻറ് കെ.എം. ബഷീർ പറഞ്ഞു. യൂറോപ്പ്, യു.എസ്, ജി.സി.സി രാഷട്രങ്ങളിൽനിന്നുള്ള ദശലക്ഷക്കണക്കിന് പ്രവാസിയാത്രക്കാർക്കും, വിദേശ ടൂറിസ്റ്റുകൾക്കും മലബാറിലെത്താൻ എമിറേറ്റ്സിൻെറ സർവിസ് ഏറ്റവും മെച്ചപ്പെട്ട കണക്റ്റിവിറ്റിയാണ്, എമിറേറ്റ് സർവിസ് നിർത്തലാക്കിയതോടെ പ്രവാസിയാത്രക്കാർക്കും, മറ്റു വിദേശയാത്രക്കാർക്കും കനത്ത തിരിച്ചടിയായി. എം.ഡി.എഫ് വൈസ് പ്രസിഡൻറ് ജോയ് ജോസഫ്, ട്രഷറർ സന്തോഷ് വടകര, ചീഫ് കോർഡിനേറ്റർ ടി.പി.എം.ഹാഷിറാലി, സെക്രട്ടറി ഷെയ്ഖ് ഷാഹിദ്, എൻജിനീയർ അരുൺകുമാർ, ഹാഷിം കടയ്ക്കലകം, സഹൽ പുറക്കാട്, പി.വി.യൂനുസ്, പി.വി.അബ്ദുൽ ലത്തീഫ്, എൻ.കെ.മുഹമ്മദ് ശാഫി ചേലേമ്പ്ര, രമേശ് കുമാർ മുതലായവർ നേതൃത്വം നൽകി. എം.ഡി.എഫിനു വേണ്ടിയുള്ള എമിറേറ്റ് എയറിൻെറ ഉന്നത അധികാരികളുമായി നാലാംവട്ട ചർച്ച അടുത്തുതന്നെ ദുൈബയിൽ നടക്കും. മലബാർ െഡവലപ്മൻെറ് ഫോറം ഉപദേശക സമിതി ചെയർമാൻ ആസാദ് മൂപ്പനാണ് എമിറേറ്റ്സുമായുള്ള ചർച്ചക്ക് നേതൃത്വം വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story