Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2019 5:02 AM IST Updated On
date_range 28 Aug 2019 5:02 AM ISTമികച്ച കർഷകരെ ആദരിച്ചു
text_fieldsbookmark_border
ചേളന്നൂർ: ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് . മികച്ച കേരകർഷകൻ പി.എസ്. വൽസൻ, മികച്ച നെൽകർഷകൻ ചന്ദ്രൻ മൂത്തേടത്ത ്, മികച്ച പച്ചക്കറി കർഷകൻ അശോകൻ മാസ്റ്റർ അനുഗ്രഹ, മികച്ച എസ്.സി കർഷകർ ബാലൻ പാലയുള്ള കണ്ടി, മികച്ച കർഷക വനിത ഉഷ കൽഹാര, മികച്ച ക്ഷീരകർഷകൻ അസ്സൻ നെല്ലിപ്പുനത്ത് മീത്തൽ, മികച്ച എസ്.സി കർഷക തൊഴിലാളി ബാലൻ കൊല്ലരിക്കൽ മീത്തൽ, മികച്ച യുവകർഷകർ ബിനീഷ് പട്ടയാട്, മികച്ച കർഷക ഗ്രൂപ് സുവർണിക, മികച്ച സ്കൂൾ എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ് എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എം. വിജയൻ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് മെംബർമാർ, ചേളന്നൂർ സർവിസ് കോഓപറേറ്റിവ് ബാങ്ക് പ്രസിഡൻറ് ടി.കെ. സോമനാഥൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ ടി .ദിലീപ് കുമാർ സ്വാഗതവും കൃഷി അസിസ്റ്റൻറ് എം.എസ്. നഷീദ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story