Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2019 5:01 AM IST Updated On
date_range 24 Aug 2019 5:01 AM ISTശ്രീകൃഷ്ണ ജയന്തിയാഘോഷയാത്ര
text_fieldsbookmark_border
മുക്കം: കൃഷ്ണവേഷമണിഞ്ഞ ബാലികാ ബാലന്‍മാര്‍ വീഥികളിൽ അണിനിരന്ന് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര വർണാഭമാക്കി. ബാലഗോക ുലത്തിൻെറ ആഭിമുഖ്യത്തിലാണ് നാടെങ്ങും ശോഭായാത്രകൾ നടന്നത്. മുക്കം മേഖലയിൽ കാഞ്ഞിരമുഴി, പൃക്കച്ചാൽ, കുഴിക്കലാട്ട് എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ മുത്തേരി സംഗമിച്ച് മഹാശോഭായാത്രയായി വേണ്ടൂർ ക്ഷേത്രത്തിൽ സമാപിച്ചു. നടുകിൽ, കല്ലുരുട്ടി ചെമ്പപ്പറ്റ, മാടാച്ചാൽ എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ കല്ലുരുട്ടിയിൽ സംഗമിച്ച് ഭജനമഠത്തിൽ സമാപിച്ചു. കാടാംകുനി, ചോക്കൂർ, പഴേടത്ത്, ഇരട്ടകുളങ്ങര, അമ്പലമുക്ക്, ഇലത്തൂർ എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ ആലിൻ തറയിൽ സംഗമിച്ച് മഹാശോഭായാത്രയായി കാടംകുനി ക്ഷേത്രത്തിൽ സമാപിച്ചു. കൊടിയത്തൂർ മേഖലയിലും വൈവിധ്യമാർന്ന പരിപാടികളാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൻെറ ഭാഗമായി നടന്നത്. ഗോതമ്പറോഡ്, തോണിച്ചാൽ, ചെറുതോട് എന്നീ ഭാഗങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ ഗോതമ്പറോഡ് സംഗമിച്ചു. തുടർന്ന് കുളങ്ങര, എരഞ്ഞിമാവ്, അയ്യപ്പഭജനമഠം, ശ്രീകൃഷ്ണപുരം ക്ഷേത്രത്തിൽ എത്തിച്ചേർന്നു. കുളങ്ങര, എരഞ്ഞിമാവ്, അയ്യപ്പഭജനമഠം, ശ്രീകൃഷ്ണപുരം ക്ഷേത്രം, മുതപറമ്പ് എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ എരഞ്ഞിമാവിൽ സംഗമിച്ച് മഹാശോഭായാത്രയായി ഉച്ചക്കാവ് ഭഗവതി ക്ഷേത്രത്തിൽ സമാപിച്ചു. കാരശ്ശേരി കളരിക്കണ്ടിയിൽ നിന്നുള്ള ശോഭായാത്ര വല്ലത്തായ് പാറ തവനൂർ നരസിംഹമൂർത്തി ക്ഷേത്രത്തിൽ സമാപിച്ചു. ആനയാംകുന്ന് പാർഥസാരഥി ക്ഷേത്രത്തിൻെറ ആഭിമുഖ്യത്തിലും ശോഭായാത്രകൾ നടന്നു. സർക്കാർ പറമ്പിൽ നിന്നാരംഭിച്ച ശോഭായാത്ര തൊട്ടമ്മൽ മഹാവിഷ്ണു ക്ഷേത്രത്തിലും സമാപിച്ചു. ഓമശ്ശേരി മേഖലയിൽ മുടൂർ, മേത്തൽ മങ്ങാട്, കരയോഗമന്ദിര പരിസരം എന്നിവിടങ്ങളിൽ നിന്നാരംഭിച്ച ശോഭായാത്രകൾ പുത്തൂർ സംഗമിച്ച് സുബ്രമണ്യക്ഷേത്രത്തിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ഭാസ്കരൻ നീലേശ്വരം, സുമേഷ്, പ്രഭാകരൻ, കൃഷ്ണൻകുട്ടി പൂളപ്പൊയിൽ, എ.പി. ഗോപിനാഥ്, അരുൺദാസ്, കെ.വി. സനൽ, ശങ്കരുണ്ണി നായർ, എം.ഇ. രാജൽ, പ്രവീൺ പൃക്കച്ചാലിൽ, ജിതിൻ, ബിജുനാഥ് കാഞ്ഞിരമുഴി, റിജേഷ് കാഞ്ഞിരമുഴി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story