Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2019 5:03 AM IST Updated On
date_range 21 Aug 2019 5:03 AM ISTവാർഷികവും പുരസ്കാര ദാനവും
text_fieldsbookmark_border
കോഴിക്കോട്: മെഹഫിൽ കാലിക്കറ്റിൻെറ 16ാം വാർഷികവും സ്വാതന്ത്ര്യ സമര സേനാനി ഇളമ്പിലാട്ട് മമ്മു, പക്കിൻറകത്ത് മാളിയേക്കൽ ആസ്രാബി, അറബിൻറകത്ത് അബ്ദുല്ലക്കോയ അനുസ് മരണവും പുരസ്കാര ദാനവും ടൗൺഹാളിൽ നടന്നു. കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. എം.െക. ബീരാൻ, ജബ്ബാർ ബാബുരാജ്, പി. സദാനന്ദൻ പെരുവയൽ എന്നിവർക്ക് പുരസ്കാരം സമ്മാനിച്ചു. അഡ്വ. എ.വി. അൻവർ അധ്യക്ഷതവഹിച്ചു. ഡോ. എം.പി. പത്മനാഭൻ, ടി. സജികുമാർ, എം.എ. റഹിമാൻ, കെ.സി. പുഷ്പകുമാർ, വി.എം. ചന്തുക്കുട്ടി, ഒ. സ്നേഹരാജ്, സി. ശശി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് എരഞ്ഞോളി മൂസ -എസ്.എം. കോയ ഗാനസ്മൃതിയും അരങ്ങേറി. ദുരിതാശ്വാസ കിറ്റുകൾ നൽകി കോഴിക്കോട്: പട്ടികജാതി/വർഗ്ഗ സംരക്ഷണ സമിതി കാട്ടുവയൽ ഡോ.അംബേദ്ക്കർ കോളനിയിൽ ദുരിതാശ്വാസ കിറ്റുകൾ നൽകി. സതീഷ് പാറന്നൂർ, ക്യാപ്റ്റൻ അശ്വനി പ്രതാപ്, പി.എം. ഹാരീസ്, സി.പി. അബൂബക്കർ, അനീസ്, സുരേഷ് വെള്ളിമാട്കുന്ന്, പി.ബി. ശ്രീധരൻ, കെ.കെ. നിധീഷ്, പി. സുജാത, സി. സിന്ധു, രാധ കാട്ടുവയൽ, എം. ലക്ഷമി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story