Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസാലറി ചലഞ്ചുമായി...

സാലറി ചലഞ്ചുമായി ഇത്തവണയുമുണ്ട് നാരായണേട്ടൻ

text_fields
bookmark_border
പന്തീരാങ്കാവ്: പ്രളയ ദുരിതബാധിതരെ തനിക്കാവും വിധം സഹായിക്കാൻ ഇത്തവണയുമുണ്ട് നാരായണേട്ടൻ. തുച്ഛമായ വരുമാനത്തിൽനിന്ന് സ്വരുക്കൂട്ടിയ പണവുമായി പന്തീരാങ്കാവ് തൊട്ടശ്ശേരി നാരായണനാണ് ഇത്തവണയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി ബാങ്കിലെത്തിയത്. പ്രായം 80 ഒാടടുക്കുമ്പോഴും ലോട്ടറി വിൽപനയിലൂടെ കിട്ടുന്ന തുച്ഛ വരുമാനംകൊണ്ട് ഉപജീവനം നടത്തുന്ന നാരായണൻ, അറപ്പുഴ കളത്തിൽ പറമ്പിൽ വീട്ടിൽ ഒറ്റക്കാണ് താമസം. സഹജീവികളെ സഹായിക്കാനായി തന്നെ സമീപിക്കുന്നവരോട് നാരായണൻ 'നാളെ, നാളെ' യെന്ന് പറയാറില്ല. ഉള്ളതെന്തായാലും നൽകും. തൻെറ ഭക്ഷണവും മരുന്നുമൊക്കെ കഴിഞ്ഞ് മിച്ചം വന്ന 1,55,555 തുകയാണ് ഇത്തവണയും ദുരിത ബാധിതരുടെ കണ്ണീരൊപ്പാൻ മാറ്റി വെച്ചത്. ദുരന്തം നേരിടാൻ നാടൊന്നാകെ കൈകോർക്കുമ്പോൾ തന്നാലാവും വിധമെന്നാണ് അദ്ദേഹത്തിൻെറ നിലപാട്. 2018ലെ പ്രളയ സമയത്തും ദുരിതാശ്വാസ നിധിയിലേക്ക് 1,11,111 രൂപ സംഭാവന നൽകിയിരുന്നു കമ്യൂണിസ്റ്റ് അനുഭാവിയായ നാരായണൻ. പന്തീരാങ്കാവിലെ കോഴിക്കോട് മർക്കൻറയിൽ കോഓപറേറ്റിവ് സൊസൈറ്റിയിൽ (കോംകോ) നടന്ന ചടങ്ങിൽ പ്രസിഡൻറ് വി.ടി. സത്യന് നാരായണൻ ചെക്ക് കൈമാറി. വൈസ് പ്രസിഡൻറ് ഇ. ദാമോദരൻ, സെക്രട്ടറി എൻ. ബിജീഷ് എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story