Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2019 5:02 AM IST Updated On
date_range 18 Aug 2019 5:02 AM ISTഎലിപ്പനി പ്രതിരോധം; ഡോക്സി ഡേ ആചരിച്ചു
text_fieldsbookmark_border
ഒളവണ്ണ: എലിപ്പനി പ്രതിരോധത്തിൻെറ ഭാഗമായി ഒളവണ്ണ പഞ്ചായത്തിൽ ഡോക്സി ഡേ ആചരിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പ്ര ളയ ദുരിതാശ്വാസ പ്രവർത്തനം നടത്തുന്ന 120 ഓളം സന്നദ്ധ പ്രവർത്തകർക്കും തൃശൂരിൽനിന്നും കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ എത്തിയ 46ഓളം വനിത വളൻറിയർമാർക്കുമാണ് പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തത്. ഡോക്സി വിതരണ ബൂത്ത് ഉദ്ഘാടനം കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. മനോജ് കുമാർ നെഹ്‌റു യുവകേന്ദ്ര കോഓഡിനേറ്റർ എം. അനിൽകുമാറിന് മരുന്ന് വിതരണം ചെയ്ത് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണി അധ്യക്ഷത വഹിച്ചു. ഡോ. ലതിക, വൈസ് പ്രസിഡൻറ് മനോജ് പാലാത്തൊടി, പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ എ.കെ. അജയ്കുമാർ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫിസർ ഡോ. സജീതാബീഗം സ്വാഗതവും ടി.പി. സുമ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story