Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎൽ.ഡി.എഫ്‌ മാർച്ച്‌

എൽ.ഡി.എഫ്‌ മാർച്ച്‌

text_fields
bookmark_border
കോഴിക്കോട്‌: കേന്ദ്ര ബജറ്റിലെ ജനവിരുദ്ധതയിലും സംസ്ഥാനത്തെ അവഗണിക്കുന്നതിലും പ്രതിഷേധിച്ച്‌ എൽ.ഡി.എഫ്‌ ആദായ നികുതി ഓഫിസ്‌ മാർച്ച്‌ നടത്തി. എൽ.ജെ.ഡി ദേശീയ സെക്രട്ടറി ഡോ. വർഗീസ് ജോർജ് ഉദ്‌ഘാടനം ചെയ്തു. കശ്‌മീരിനെ വെട്ടിമുറിച്ചതിലൂടെ ഫെഡറൽ വ്യവസ്ഥയുടെ കടക്കലാണ്‌ കേന്ദ്രസർക്കാർ വെട്ടിയതെന്ന്‌ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.ബി. രാജേഷ്‌ പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലൻ, എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം എം.പി. സൂര്യനാരായണൻ, ജനതാദൾ-എസ് ജില്ല പ്രസിഡൻറ് കെ. ലോഹ്യ, കോൺഗ്രസ്‌-എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി യു. ബാബു ഗോപിനാഥ്‌, ഐ.എൻ.എൽ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എൻ.കെ. അബ്ദുൽ അസീസ്‌, ജനാധിപത്യ കേരള കോൺഗ്രസ്‌ നേതാവ്‌ എ.ടി. രാജു എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ്‌ ജില്ല കൺവീനർ മുക്കം മുഹമ്മദ്‌ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story