Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2019 5:02 AM IST Updated On
date_range 6 Aug 2019 5:02 AM ISTകേരള സോപ്സ് തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്
text_fieldsbookmark_border
കോഴിക്കോട്: 10 വർഷത്തോളമായി കേരള സോപ്സിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള സോപ്സ് ആൻഡ് ഓയിൽസ് തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്. തൊഴിലാളികളിൽനിന്നും ഒരു സ്വകാര്യ ഏജൻസി മാസം തോറും കമീഷൻ പറ്റുന്ന ചൂഷണം അവസാനിപ്പിക്കാൻ തൊഴിലാളി പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നു. ആഗസ്റ്റ് ഒന്നു മുതൽ ഏജൻസിയെ ഒഴിവാക്കി ശമ്പളം മാേനജ്മൻെറ് നേരിട്ട് നൽകണമെന്ന് തീരുമാനിച്ചിരുന്നു. ഇതു ലംഘിക്കപ്പെട്ടതോടെയാണ് ഈമാസം ഒമ്പതിന് പ്രതിഷേധ ധർണ നടത്താൻ കേരള സോപ്സ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) ജനറൽ ബോഡി തീരുമാനിച്ചത്. സ്ഥിരപ്പെടുത്തൽ ഉൾപ്പെടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം അനിശ്ചിതകാല പണിമുടക്ക് ഉൾപ്പെടെ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് യൂനിയൻ അറിയിച്ചു. പ്രസിഡൻറ് പി. ലക്ഷ്മണൻ അധ്യക്ഷതവഹിച്ചു. യൂനിയൻ ട്രഷറർ ജി.കെ. പ്രജീദ് സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി എം.എം. സുഭീഷ്, വൈസ് പ്രസിഡൻറ് വിജീഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story