Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2019 5:02 AM IST Updated On
date_range 6 Aug 2019 5:02 AM ISTപൊക്കുന്ന് യു.പി സ്കൂൾ ഹൈടെക്കാവുന്നു
text_fieldsbookmark_border
കോഴിക്കോട്: പൊക്കുന്ന് യു.പി സ്കൂളിൽ കേരള ഐ.ടി മിഷൻെറയും രക്ഷിതാക്കളുടെയും സഹകരണത്തോടെ ഒരുക്കിയ അഞ്ച് സ്മാർട്ട് ക്ലാസുകളുടെ ഉദ്ഘാടനം കൈറ്റ് വിദ്യാഭ്യാസ ജില്ല കോഒാഡിനേറ്റർ പ്രിയ നിർവഹിച്ചു. പൂർവവിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കോർപറേഷൻെറയും സഹകരണത്തോടെ 14 ക്ലാസുകൾ ഇതോടെ സ്മാർട്ടായി. വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട മൂന്ന് ഡിവിഷനുകൾ തിരിച്ചുകൊണ്ടുവരുവാനും സാധിച്ചു. ഉദ്ഘാടന പരിപാടിയിൽ പി.ടി.എ പ്രസിഡൻറ് ഈസ അഹമ്മദ് അധ്യക്ഷത വഹിച്ചു. എ.കെ. ദീപ, ഖാലിദ്, ഷൈനി എന്നിവർ സംസാരിച്ചു. സ്കൂൾ എച്ച്.എം ഇന്ദിര സ്വാഗതവും സുനിത വിനോദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story