Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൂന്നരവയസ്സുകാരനെ...

മൂന്നരവയസ്സുകാരനെ പീഡിപ്പിച്ച വീട്ടുജോലിക്കാരി അറസ്​റ്റിൽ

text_fields
bookmark_border
കൊച്ചി: മൂന്നരവയസ്സുകാരനെ പീഡിപ്പിച്ച 50 വയസ്സുള്ള വീട്ടുജോലിക്കാരി അറസ്റ്റിൽ. കോഴിക്കോട്‌ കൊടുവള്ളി സ്വദേശി നി ലിസിയെയാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൻെറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ്‌ അറസ്റ്റ്. ഇന്‍ഫോപാര്‍ക്കിനടുത്ത്‌ ഇടച്ചിറയിലെ ഫ്ലാറ്റിലായിരുന്നു സംഭവം. കുട്ടി ശാരീരികാസ്വസ്ഥതകള്‍ കാണിച്ചുതുടങ്ങിയത്‌ മാതാപിതാക്കളുടെ ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് വീട്ടുജോലിക്കാരിയെ അറിയിക്കാതെ മുറിയില്‍ ഉള്‍പ്പെടെ ഫ്ലാറ്റിൽ പലയിടത്തും സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിൻെറ ദൃശ്യങ്ങള്‍ കണ്ടത്. പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story