Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2019 5:02 AM IST Updated On
date_range 6 Aug 2019 5:02 AM ISTവ്യാജരേഖ സമർപ്പിച്ച് ബാങ്ക് വായ്പ: നാലുപേർക്കെതിരെ കേസ്
text_fieldsbookmark_border
എലത്തൂർ: വ്യാജ രേഖകൾ സമർപ്പിച്ച് ജില്ല സഹകരണ ബാങ്കിൻെറ മെയിൻ ശാഖയിൽനിന്ന് വായ്പ എടുത്ത് മുങ്ങിയ സഹോദരങ്ങൾ ഉൾ പ്പെടെ നാലുപേർക്കെതിരെ എലത്തൂർ പൊലീസ് കേസെടുത്തു. സഹകരണ ബാങ്ക് സീനിയർ മാനേജർ സജിത്ത് കുമാർ കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ കേസിൻെറ അടിസ്ഥാനത്തിൽ കോടതിനിർദേശപ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. എലത്തൂർ ഗഫൂർ മൻസിലിൽ അബ്ദുൽ റൗഫ് (46), സഹോദരങ്ങളായ സകരിയ (44), മുഹമ്മദ് ബഷീർ (40), ഇവരുടെ ബന്ധു പടിഞ്ഞാറയിൽ ഹിഷാം (37)എന്നിവർക്കെതിരെയാണ് കേസെടുത്തത്. 2014 സെപ്റ്റംബറിൽ വ്യാജ നികുതി ശീട്ടും മറ്റു രേഖകളും ചമച്ച് 25 ലക്ഷം രൂപ ഓരോരുത്തരും ബാങ്കിൽനിന്ന് വായ്പ എടുത്തെന്നാണ് പരാതി. സകരിയ 2015 ലാണ് വായ്പ എടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story