Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകിരാത നിയമങ്ങൾക്കെതിരെ...

കിരാത നിയമങ്ങൾക്കെതിരെ ഒന്നിക്കുക - വെൽഫെയർ പാർട്ടി

text_fields
bookmark_border
കാക്കൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഇന്ത്യൻ ഭരണഘടന പൗരന്മാർക് നൽകുന് ന ഓരോ അവകാശങ്ങളും എടുത്ത് കളഞ്ഞ്, കിരാത നിയമങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം പറഞ്ഞു. ഇതിനെതിരെ ഇന്ത്യയുടെ മതേതര മനസ്സ് ഒറ്റക്കെട്ടായി നിന്ന് ജനാധിപത്യപരമായ രീതിയിൽ പൊരുതണമെന്നും അദ്ദേഹം പറഞ്ഞു. കാക്കൂരിൽ, വെൽഫെയർ പാർട്ടി എലത്തൂർ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ഷൗക്കത്ത് കക്കോടി അധ്യക്ഷത വഹിച്ചു. ജില്ലാ ഉപാധ്യക്ഷൻ എ.പി.വേലായുധൻ, ജില്ലാ സെക്രട്ടറി അൻവൻ സാദത്ത് കുന്ദമംഗലം , അമീർ അലി കാക്കൂർ, വാസു പള്ളിപ്പൊയിൽ, സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു. എലത്തൂർ മണ്ഡലം പ്രസിഡൻറ് കിഴക്കുംമുറി സ്വാഗതവും മണ്ഡലം ട്രഷറർ യു.പി. അഷറഫ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story