Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2019 5:02 AM IST Updated On
date_range 6 Aug 2019 5:02 AM ISTവിദ്യാഭ്യാസ സംഗമം നടത
text_fieldsbookmark_border
മുക്കം: സാമൂഹിക സേവന സംഘടനയായ തവാഖിൻെറ നേതൃത്വത്തിൽ ആനയാംകുന്നിൽ വിദ്യാഭ്യാസ സംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വി.കെ.വിനോദ് ഉദ്ഘാടനം ചെയ്തു. തവാഖ് പ്രസിഡൻറ് ഒ.ഇമ്പിച്ചിക്കോയ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നൂറ് ശതമാനം വിജയം നേടിയ ആനയാംകുന്ന് ഹയർ സെക്കൻഡറി, ഹൈസ്കൂളുകളെ ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ് ആദരിച്ചു. പ്രിൻസിപ്പൽ സി.പി.ചെറിയ മുഹമ്മദ്, ഹെഡ്മാസ്റ്റർ തോമസ് മാത്യു എന്നിവർ ഉപഹാരം ഏറ്റുവാങ്ങി. ഡോക്ടറേറ്റ് നേടിയവരേയും നീറ്റ് വിജയിയേയും പൊന്നാട അണിയിച്ച് ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ് വിജയികളേയും കായിക താരങ്ങളേയും ആദരിച്ചു. ജില്ല പഞ്ചായത്ത് അംഗം സി.കെ.കാസിം, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എൻ.ശുഹൈബ്, ഗ്രാമപഞ്ചായത്ത് അംഗം പി.പി.ശിഹാബുദീൻ, എം.പി.ജാഫർ, ഇ.കെ.മിജിയാസ്, വി.എൻ.ഇഖ്ബാൽ, എ.പി.മുരളീധരൻ, അലി ഫാസിൽ എന്നിവർ സംസാരിച്ചു. തവാഖ് ജന. സെക്രട്ടറി എം.സി.സുബ്ഹാൻ ബാബു സ്വാഗതവും കൺവീനർ പി.കെ.ശംസുദ്ധീൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story